ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ സ​ഹാ​യ​ധ​നം ന​ൽ​കി
Monday, April 22, 2019 11:10 PM IST
പു​ന​ലൂ​ർ: ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടു​കാ​ഴ്ച​ക്കാ​യി സ​മാ​ഹ​രി​ച്ച മി​ച്ചം തു​ക​യാ​യ 15000 രൂ​പ നി​ർ​ധ​ന​രാ​യ ര​ണ്ട് ഓ​ട്ടോ തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് ചി​കി​ത്സാ സ​ഹാ​യ​മാ​യും പ​ഠ​ന സ​ഹാ​യ​മാ​യും ന​ൽ​കി.

ചി​കി​ത്സാ സ​ഹാ​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​നും പ​ഠ​ന സ​ഹാ​യം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​ഷാ​ഹി​ർ​ഷ​യും വി​ത​ര​ണം ചെ​യ്തു. സ്വ​ത​ന്ത്ര ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ കെ.​ബാ​ബു, പി.​റ്റി.​ഹ​രീ​ന്ദ്ര​ബാ​ബു, ആ​ർ.​അ​ജ​യ​ൻ, രാ​മ​ർ, പ്ര​ദീ​പ്, ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.