പു​ന​ലൂ​ർ ടൗ​ൺ ജു​മാ മ​സ്ജി​ദ് ഉ​ദ്ഘാ​ട​നം 25 ന്
Monday, April 22, 2019 11:12 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ പു​ന​നി​ർ​മ്മി​ച്ച ടൗ​ൺ ജു​മാ മ​സ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം 25 ന് ​ന​ട​ക്കു​മെ​ന്ന് ആ​ല​ഞ്ചേ​രി മു​സ് ലീം ​ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച അ​സ​ർ ന​മ​സ്കാ​ര​ത്തോ​ടു​കൂ​ടി വ​ർ​ക്ക​ല മ​ന്നാ​നി​യ ഇ​സ് ലാ​മി​ക യു​ണി​വേ​ഴ്സി​റ്റി പ്രി​ൻ​സി​പ്പാ​ൾ ശൈ​ഖു​ന കെ.​പി. അ​ബൂ​ബ​ക്ക​ർ ഹ​സ്ര​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ള​ളി​യു​ടെ പു​ന​ർ​നി​ർ​മാ​ണം മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് തു​ട​ങ്ങി​യ​ത്. ശൈ​ഖു​ന കെ.​പി. അ​ബൂ​ബ​ക്ക​ർ ഹ​സ്ര​ത്താ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് നാ​ലു നി​ല​ക​ളി​ലാ​യി 6450 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​ത്. പ​ള്ളി​യു​ടെ സെ​ല്ലാ​റി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്, ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ അം​ഗ​ശു​ചീ​ക​ര​ണം. ഒ​ന്നും ര​ണ്ടും നി​ല​ക​ളാ​ണ് ന​മ​സ്കാ​ര​ത്തി​ന് സൗ​ക​ര്യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ നി​ല പൂ​ർ​ണ​മാ​യി ശി​തീ​ക​രി​ച്ച​താ​ണ്. ഒ​രേ​സ​മ​യം 500 ഓ​ളം പേ​ർ​ക്ക് ന​മ​സ്ക​രി​ക്കാ​നാ​കും. എ​ല്ലാ നി​ല​ക​ളി​ലും എ​ത്താ​ൻ ലി​ഫ്റ്റ് സൗ​ക​ര്യ​മു​ണ്ട്. കോ​ൺ​ഫ്ര​ൻ​സ് ഹാ​ളും ഇ​മാ​മ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ക​വാ​ടം കൂ​ടാ​തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ള്ളി നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ​സ്. ബ​ഷീ​ർ, ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഏ.​ഏ. ബ​ഷീ​ർ മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ലാ​യി​ൽ നാ​സ​റു​ദീ​ൻ, ഐ. ​അ​ബ്ദു​ൽ​ഹ​ക്കീം, നെ​ടു​ങ്ക​യം നാ​സ​ർ, എ​സ്. നാ​സ​റു​ദീ​ൻ, എം.​പി. അ​ബ്ദു​ൽ​റ​ഷീ​ദ്, ഹാ​ഷിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.