ച​വ​റ​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​തീ​വ സു​ര​ക്ഷ
Monday, April 22, 2019 11:12 PM IST
ച​വ​റ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​തീ​വ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​സ്എ​ച്ച്ഒ മാ​രാ​യ എ​സ്. ച​ന്ദ്ര​ദാ​സും ജി.​എ​സ് ര​തീ​ഷും പ​റ​ഞ്ഞു.

ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 11 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. കു​റ്റി​വ​ട്ടം സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി​എ​സി​ലെ ഒ​രു ബൂ​ത്ത്, നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്ത്യ​ൻ എ​ൽ​പി​എ​സി​ലെ ര​ണ്ട് ബൂ​ത്ത് , മ​ട​പ്പ​ള്ളി പി​എ​സ്പി​എം യു​പി സ്കൂ​ളി​ലെ അ​ഞ്ച് ബൂ​ത്ത്, ഖാ​ദി​രി​യ്യ ഹൈ​സ്കൂ​ളി​ലെ ര​ണ്ട് ബൂ​ത്ത്, മു​ല്ല​ക്കേ​രി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലെ ഒ​രു ബൂ​ത്ത് എ​ന്നി​വ​യാ​ണ് അ​തീ​വ ജാ​ഗ്ര​ത ലി​സ്റ്റി​ലു​ള്ള​ത്.

ഇ​വി​ടെ കേ​ന്ദ്ര​സേ​ന ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ വി​ന്യ​സി​ക്കും . 50 അം​ഗ കേ​ന്ദ്ര​സേ​ന​യെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കേ​ര​ള പോ​ലീ​സും ഉ​ണ്ട്. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ സെ​ൽ എ​സി​പി ജി​ജി​ക്കാ​ണ് ച​വ​റ​യി​ലെ ചു​മ​ത​ല. ച​വ​റ തെ​ക്കും​ഭാ​ഗം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് പ്ര​ശ്ന സാ​ധ്യ​താ ബു​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ള്ള മ​റ്റ് ചി​ല ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഉ​ണ്ട്.