മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്
Monday, April 22, 2019 11:12 PM IST
പ​ത്ത​നാ​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ‌് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ. ര​ണ്ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 110 പോ​ലീ​സു​കാ​രെ​യും 20 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളെ​യു​മാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള ബൂ​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​മ​പാ​ല​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ല്‍ സി ​ഐ സ​ജി​കു​മാ​റി​നും കു​ന്നി​ക്കോ​ട്ട് സി ​ഐ സു​ജി​ത്തി​നു​മാ​ണ് ചു​മ​ത​ല. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര​സേ​ന​യെ​യും വി​ന്യ​സി​ക്കും.

പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ല്‍ 11 സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും 60 സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും 10 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളും 20 വി​മു​ക്ത​ഭ​ട​ന്‍​മാ​രും ഡ്യൂ​ട്ടി​യി​ലു​ണ്ട്. കു​ന്നി​ക്കോ​ട് മേ​ഖ​ല​യി​ല്‍ ഒ​ന്പ​ത് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും 50 സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും 10 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളും 20 വി​മു​ക്ത​ഭ​ട​ന്‍​മാ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

മ​ണ്ഡ​ല​ത്തി​ല്‍ എ​ട്ട് ടീ​മു​ക​ള്‍ പെ​ട്രോ​ളിം​ഗി​ലും നാ​ല് ടീ​മു​ക​ള്‍ ലാ​ന്‍​ഡ് പെ​ട്രോ​ളിം​ഗി​ലും ഉ​ണ്ടാ​കും. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള​ള ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ​യും ഒ​രു​ക്കു​ന്നു​ണ്ട്. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.