മൊ​ട്ടു​സൂ​ചി മു​ത​ല്‍ മെ​ഴു​കു​തി​രി​വ​രെ ഇ​ടം​പി​ടി​ക്കു​ന്ന പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍
Monday, April 22, 2019 11:12 PM IST
കൊല്ലം: പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളി​ല്‍ മൊ​ട്ടു​സൂ​ചി മു​ത​ല്‍ മെ​ഴു​കു​തി​രി​വ​രെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ നീ​ണ്ട​നി​ര. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബൂ​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സ്റ്റേ​ഷ​ന​റി​ക​ളും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും വി.​വി. പാ​റ്റ് മെ​ഷീ​നു​ക​ളു​മ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ള്‍​ക്കൊ​പ്പം പെ​ന്‍​സി​ല്‍, പേ​ന, പേ​പ്പ​ര്‍, പ​ശ, ബ്ലെ​യി​ഡ്, തീ​പ്പെ​ട്ടി, മെ​ഴു​കു​തി​രി, റ​ബ്ബ​ര്‍ ബാ​ന്‍​ഡു​ക​ള്‍, സെ​ല്ലോ ടേ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാ​മു​ണ്ട്. സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന സൂ​ച​നാ​ബോ​ര്‍​ഡു​ക​ളും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ത്ത​വ​ണ എ​ല്ലാ​യി​ട​ത്തും വി.​വി. പാ​റ്റ് മെ​ഷീ​നു​ക​ള്‍​കൂ​ടി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്നു. രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടി​ന്റെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ അ​വ​സ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്.

രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടി​ന്‍റെ വി​വ​രം ഒ​രു പേ​പ്പ​ര്‍ സ്ലി​പി​ലൂ​ടെ ത​ത്സ​മ​യം വി.​വി. പാ​റ്റ് മെ​ഷീ​നി​ല്‍ ഏ​ഴ് സെ​ക്ക​ന്‍​ഡ് തെ​ളി​യും. ഈ ​സ്ലി​പ്പ് സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് ല​ഭി​ക്കി​ല്ല. അ​ത് മെ​ഷീ​ന​ക​ത്തു​ത​ന്നെ അ​ഞ്ചു വ​ര്‍​ഷ​ത്തോ​ളം കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന പേ​പ്പ​റി​ലാ​ണ് സ്ലി​പ്പു​ക​ള്‍.