ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല സ​ജ്ജം
Monday, April 22, 2019 11:12 PM IST
കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലാ​കെ 1947 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. പോ​ളിം​ഗ് ദി​വ​സം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കുന്നേരം ആ​റു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 1212 സ്റ്റേ​ഷ​നു​ക​ള്‍ ഉ​ണ്ട്.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഒ​രു പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​റും മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​മാ​ണു​ള്ള​ത്. പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​ര്‍​ക്കാ​ണ് ബൂ​ത്തി​ന്‍റെ ചു​മ​ത​ല. ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്നു​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തും. ര​ണ്ടാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വോ​ട്ട​റു​ടെ ഇ​ട​ത് ചൂ​ണ്ട് വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വോ​ട്ടേ​ഴ്‌​സ് സ്ലി​പ്പ് ന​ല്‍​കും.

മൂ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ സ്ലി​പ്പ് സ്വീ​ക​രി​ച്ച ശേ​ഷം മ​ഷി പു​ര​ട്ടി​യി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ ബാ​ല​റ്റ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും. തു​ട​ര്‍​ന്നാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. വോ​ട്ട​ര്‍​മാ​രെ സ​ഹാ​യി​ക്കാ​ന്‍ ഇ​ത്ത​വ​ണ പോ​ളിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ര്‍ അ​സി​സ്റ്റ​ന്‍റ് ബൂ​ത്തു​ക​ള്‍ അ​ഥ​വാ വിഎ​ബി​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ക്രി​ട്ടി​ക്ക​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രും ഉ​ണ്ടാ​കും. ഇ​വി​ട​ങ്ങ​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.