കുളത്തൂപ്പുഴയിലെ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടിംഗ് നടത്തി
Wednesday, April 24, 2019 12:02 AM IST
കു​ള​ത്തൂ​പ്പു​ഴ: പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട​തും കേ​ന്ദ്ര​സേ​ന​യു​ടെ ക​രു​ത​ലോ​ടും കൂ​ടി വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച കു​ള​ത്തൂ​പ്പു​ഴ​യി​ൽ തി​ക​ച്ചും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പു പൂ​ർ​ത്തി​യാ​യ​ത്.

പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ചോ​ഴി​യ​ക്കോ​ട്, സാം​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സൈ​ന്യ​ത്തി​നു സു​ര​ക്ഷാ​ചു​മ​ത​ല. ഈ ​മേ​ഖ​ല​ക​ളി​ലെ മൂ​ന്നു ബൂ​ത്തു​ക​ളി​ലും ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​വ​ർ വോ​ട്ട് ചെ​യ്ത ച​ന്ദ​ന​ക്കാ​വ് ബൂ​ത്തി​ലും വോ​ട്ടിം​ഗി​ൻെ​റ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും സ്ത്രീ ​വോ​ട്ട​റ​ന്മാ​രു​ടെ​നീ​ണ്ട​നി​ര കാ​ണാ​മാ​യി​രു​ന്നു. ചി​ല ഇ​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മി​ഷ്യ​നും റോ​സു​മ​ല​യി​ൽ വി​വി​പാ​റ്റും ത​ക​രാ​റി​ലാ​യ​തൊ​ഴി​ച്ചാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ യാ​തൊ​ന്നു​മി​ല്ല.

ആ​ർ​പി​എ​ൽ എ​സ്റ്റേ​റ്റി​നു​ള​ളി​ലെ​യും ക​ട​മാ​ൻ​കോ​ട് ബൂ​ത്തി​ലേ​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തി​നാ​ൽ വോ​ട്ടിം​ഗ് ഏ​റെ നേ​രം നി​ർ​ത്തി​വ​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് തു​ട​രാ​നാ​യെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടു കൂ​ടി ക​ട​മാ​ൻ​കോ​ട് ബൂ​ത്തി​ലെ മി​ഷ്യ​ൻ വീ​ണ്ടും ത​ക​രാ​റി​ലാ​യി.

വ​ന​ത്തി​നു ന​ടു​വി​ലെ റോ​സു​മ​ല ബൂ​ത്തി​ലെ വി​വി​പാ​റ്റ് മി​ഷ്യ​ൻ ത​ക​രാ​റി​ലാ​യ​ത് വോ​ട്ട​റ​ന്മാ​രേ​യുെം ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഒ​രു​പോ​ലെ വ​ല​ച്ചു. 300വോ​ട്ട് പോ​ൾ ചെ​യ്ത​പ്പോ​ൾ ഉ​ച്ച​യോ​ട് കൂ​ടി​യാ​ണ് വി​വി​പാ​റ്റ് ത​ക​രാ​റി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ വോ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ സ്ത്രീ​ക​ൾ അ​ട​ക്കം 15 പേ​ർ മാ​ത്ര​മെ ക്യൂ​വി​ലു​ണ്ടാ​യി​രു​ന്നു​ള​ളൂ. ഏ​റെ വൈ​കി പ​ക​രം വി​വി​പാ​റ്റ് മി​ഷ്യ​ൻ എ​ത്തി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പു തു​ട​രാ​നാ​യ​ത്. കാ​ലാ​വ​സ്ഥ​അ​നു​കൂ​ല​മാ​യ​തി​നാ​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ ബൂ​ത്തു​ക​ളി​ലെ​ല്ലാം ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.