ആ​റു മ​ണി​ക്ക് ക്യൂ​വി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​കി
Wednesday, April 24, 2019 12:02 AM IST
കൊല്ലം: വൈ​കുന്നേരം ആ​റി​ന് മു​മ്പ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും വോ​ട്ടു ചെ​യ്യാ​ന്‍ അ​വ​സ​രം ഉ​റ​പ്പാ​ക്കി​യാ​ണ് ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​റു മ​ണി​ക്ക് ക്യൂ​വി​ലു​ള്ള​വ​ര്‍​ക്ക് ടോ​ക്ക​നു​ക​ള്‍ ന​ല്‍​കി​യ​ത്. ടോ​ക്ക​ന്‍ വാ​ങ്ങി​യ അ​വ​സാ​ന​ത്തെ വോ​ട്ട​റു​ടേ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ത്ര​മാ​ണ് ബൂ​ത്തു​ക​ള്‍ അ​ട​ച്ച​ത്. ചി​ല​യി​ട​ത്ത് വൈ​കി വോ​ട്ടിം​ഗ് തു​ട​ങ്ങി​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​വ​സ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ജി​ല്ലാ ക​ളക്ട​ര്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി​യ​ത്.