ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വോ​ട്ടു ചെ​യ്യാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍
Wednesday, April 24, 2019 12:02 AM IST
കൊല്ലം: ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ത​ട​സ​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
വാ​ഹ​ന​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വോ​ട്ടു ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത്. എ​ല്ലാ​വ​രേ​യും വീ​ടു​ക​ളി​ല്‍ തി​രി​കെ എ​ത്തി​ക്കും വി​ധ​മാ​യി​ര​ന്നു ക്ര​മീ​ക​ര​ണം.
ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വീ​ല്‍​ചെ​യ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി. പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ റാം​പ് സം​വി​ധാ​ന​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.