വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞു; വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക്
Wednesday, April 24, 2019 12:02 AM IST
കൊല്ലം: പ​തി​നേ​ഴാ​മ​ത് ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. തു​ട​ര്‍​ന്ന് വി.​വി. പാ​റ്റോ​ടു കൂ​ടി​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സ്ട്രോ​ങ്ങ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മെ​ഷീ​നു​ക​ളാ​ണ് ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യി​ല്‍ സ്ട്രോ​ങ്ങ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.
പു​ന​ലൂ​ര്‍, ച​ട​യ​മം​ഗ​ലം, കൊ​ല്ലം, ച​വ​റ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ലും ചാ​ത്ത​ന്നൂ​ര്‍, ഇ​ര​വി​പു​രം, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഷീ​നു​ക​ള്‍ തേ​വ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലു​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.
ച​വ​റ, പു​ന​ലൂ​ര്‍, ച​ട​യ​മം​ഗ​ലം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ട്രോ​ങ് റൂ​മി​ല്‍ സൂ​ക്ഷി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ ക​ണ്ടെ​യ്ന​റി​ല്‍ പ്ര​ധാ​ന സ്ട്രോ​ങ്ങ് റൂ​മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. മെ​യ് 23ന് ​വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​ണ് ഇ​വ സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ നി​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക.