പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി
Wednesday, April 24, 2019 12:18 AM IST
കൊല്ലം: ജി​ല്ല​യി​ലെ സ്ഥാ​നാ​ര്‍​ഥിക​ളും മ​ന്ത്രി​മാ​രും പ്ര​മു​ഖ നേ​താ​ക്ക​ളും രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
മ​ന്ത്രി​മാ​രാ​യ കെ ​രാ​ജു നെ​ട്ട​യം ഗ​വ.​എ​ച്ച്എ​സി​ലും ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ കു​ണ്ട​റ പെ​നി​യേ​ല്‍ എ​ല്‍​പി​എ​സി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ടൂ​ര്‍ ടൗ​ണ്‍ ഗ​വ.​യു​പി​എ​സി​ലെ 86 ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട് ചെ​യ്ത​ത്. ഭാ​ര്യ ഷെ​ര്‍​ളി​ഭാ​യി, മ​ക്ക​ളാ​യ അ​മൃ​ത, അ​നു​ജ എ​ന്നി​വ​രോ​ടൊ​പ്പം എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് കൊ​ട്ടാ​ര​ക്ക​ര ടൗ​ണ്‍ യു​പി​എ​സി​ലെ 83 ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ത​ഴ​വ സ​ഹ​ദേ​വ​ന്‍ ത​ഴ​വ ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ലെ 72 ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെഎ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​ടൂ​ര്‍ ക​ല​ഞ്ഞൂ​ര്‍ ഗ​വ.​എ​ല്‍​പി​എ​സി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ ക്രി​സ്തു​രാ​ജ് സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ ​വി സാ​ബു​വി​ന് തൃ​പ്പൂ​ണി​ത്ത​ു റ​യി​ലാ​യി​രു​ന്നു വോ​ട്ട്. ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ ​എം ആ​രി​ഫ് ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി ടി ​കെ മാ​ധ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ യു​പി​എ​സി​ലെ 38ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ആ​ല​പ്പു​ഴ ഗ​വ. മു​ഹ​മ്മ​ദ​ന്‍​സ് എ​ച്ച്എ​സി​ലെ ആ​റാം​ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ ​എ​സ് രാ​ധാ​കൃ​ഷ്ണ​ന്‍ എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ര്‍ ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​ലെ 15 ാം ന​മ്പ​ര്‍ ബൂ​ത്തി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.
സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ അ​മ്പ​ല​ക്ക​ര ഗ​വ.​എ​ല്‍​പി​എ​സി​ലെ 175ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട്. മു​ന്‍​മ​ന്ത്രി ആ​ര്‍ ബാ​ല​കൃ​ഷ്ണ​പി​ള്ള കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലെ 88ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മ​ക​ന്‍ ഗ​ണേ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ​യും മ​ക​ന്‍ ആ​ദി​ത്യ​കൃ​ഷ്ണ​നും പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ ജി​എ​ച്ച്എ​സി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എം​എ​ല്‍​എ​മാ​രാ​യ ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ ക​രു​നാ​ഗ​പ്പ​ള്ളി മാ​രാ​രി​ത്തോ​ട്ടം 180ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എം ​നൗ​ഷാ​ദ് കൂ​ന​മ്പാ​യി​ക്കു​ളം ദേ​വി​വി​ലാ​സം എ​ല്‍​പി​എ​സി​ലും എം ​മു​കേ​ഷ് പ​ട്ട​ത്താ​നം ഗ​വ.​എ​സ്എ​ന്‍​ഡി​പി​യു​പി​എ​സി​ലും എ​ന്‍ വി​ജ​യ​ന്‍​പി​ള്ള ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് പി​എ​സ്പി​എം യു​പി​എ​സി​ലും അ​യി​ഷാ​പോ​റ്റി കൊ​ട്ടാ​ര​ക്ക​ര മ​ന്നം മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലും ജി ​എ​സ് ജ​യ​ലാ​ല്‍ ക​ല്ലു​വാ​തു​ക്ക​ല്‍ എ​ല്‍​പി​എ​സി​ലും കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ തേ​വ​ല​ക്ക​ര ബോ​യ്‌​സ് ഹൈ​സ്‌​ക്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
സി​പി​ഐ സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ്ബാ​ബു കു​ന്നി​ക്കോ​ട് എ​പി​പി​എം​വി​എ​ച്ച്എ​സ്എ​സി​ലെ 123ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് ജി​ല്ലാ​ക​ണ്‍​വീ​ന​ര്‍ എ​ന്‍ അ​നി​രു​ദ്ധ​ന്‍ ചാ​ത്ത​ന്നൂ​ര്‍ യു​പി​എ​സി​ലും കെ ​സോ​മ​പ്ര​സാ​ദ് എം​പി ഭ​ര​ണി​ക്കാ​വ് ജെ​എം​എ​ച്ച്എ​സി​ലും മു​ന്‍​മ​ന്ത്രി പി ​കെ ഗു​രു​ദാ​സ​ന്‍ കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ലെ 47 ാം ന​മ്പ​ര്‍ ബൂ​ത്തി​ലും സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ന്‍ ക​ട​യ്ക്ക​ല്‍ ഗ​വ.​എ​ച്ച്എ​സി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.