വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​ത് പോ​ളിം​ഗ് വൈ​കി​പ്പി​ച്ചു
Wednesday, April 24, 2019 12:18 AM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി. ഇ​തു​മൂ​ലം നി​ര​വ​ധി ബൂ​ത്തു​ള്ളി​ൽ പോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത് വൈ​കി.
കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലെ 88ാം ന​മ്പ​ർ ബൂ​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ഒ​രു മ​ണി​ക്കൂ​ർ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. കോ​ട്ട​പ്പു​റം 88 ാം ന​മ്പ​ർ ബൂ​ത്തി​ൽ ഇ​തേ കാ​ര​ണ​ത്താ​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. വാ​ക്ക​നാ​ട്, ക​രീ​പ്ര, ഇ​ഞ്ച​ക്കാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ പോ​ളിം​ഗി​ന് ത​ട​സം സൃ​ഷ്ടി​ച്ചു. വെ​ളി​യം 144ാം ന​മ്പ​ർ ബൂ​ത്തി​ൽ കു​ടം ചി​ഹ്ന​ത്തി​ന് വോ​ട്ടു വീ​ഴു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ഈ ​ബൂ​ത്തു​ക​ളി​ലെ​ല്ലാം വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.
രാ​വി​ലെ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും സ​മ്മ​തീ​ദാ​യ​ക​രു​ടെ വ​ൻ തി​ര​ക്കാ​യി​രു​ന്നു. മി​ക്ക​യി​ട​ത്തും നീ​ണ്ട ക്യൂ ​അ​നു​ഭ​വ​പ്പെ​ട്ടു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി രാ​വി​ലെ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​വ​രി​ല​ധി​ക​വും സ്ത്രീ​ക​ളാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ​യു​ണ്ടാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സ്ത്രീ ​ജ​ന​ങ്ങ​ൾ നേ​ര​ത്തെ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്.
ഐ​ഷാ പോ​റ്റി എം​എ​ൽ​എ കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടി​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ യു​പി​എ​സി​ൽ രാ​വി​ലെ 10 നും ​ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ൽ രാ​വി​ലെ 9.30 നും ​സ​മ്മ​തീ ദാ​നം രേ​ഖ​പ്പെ​ടു​ത്തി.
പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​രി​വെ​യി​ല​ത്ത് ക്യൂ​വി​ല്‍ നി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി വോ​ട്ട​ര്‍​മാ​ര്‍.​
പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി ​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യ​ത്.​ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട​യം എ​ല്‍പി ​സ്കൂ​ള്‍, കു​ണ്ട​യം ഗ്ര​ന്ഥ​ശാ​ല, മ​ഞ്ച​ള്ളൂ​ര്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലെ 26ാം ന​മ്പ​ര്‍ ബൂ​ത്ത്, മാ​ങ്കോ​ട് ശി​ശു​മ​ന്ദി​ര​ത്തി​ലെ 42ാം ന​മ്പ​ര്‍ ബൂ​ത്ത്, മാ​ങ്കോ​ട് ലൈ​ബ്ര​റി​യി​ലെ 45ാം ന​മ്പ​ര്‍ ബൂ​ത്ത്, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​റ​വൂ​ര്‍ ഗ​വ. എ​ല്‍​പി​എ​സി​ലെ 86ാം ന​മ്പ​ര്‍ ബൂ​ത്ത്, വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ117, 121, ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പി​ട​വൂ​ര്‍ എ​ല്‍​പി​സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​വി പാ​റ്റ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്.
22​ന് യ​ന്ത്രം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ഴും ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് വ​രു​ത്തി​യ​താ​ണ്.​ രാ​വി​ലെ മോ​ക് പോ​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യ​ന്ത്ര ത​ക​രാ​ര്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​ത്.​ പി​ന്നീ​ട് പു​തി​യ യ​ന്ത്രം എ​ത്തി​ച്ചാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.​
ഇ​ത് വോ​ട്ടെ​ടു​പ്പ് മി​ക്ക​യി​ട​ങ്ങ​ളി​ലും ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി.​ കൊ​ല്ല​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ ക​ല​ഞ്ഞൂ​ര്‍ ഗ​വ. എ​ല്‍​പി​എ​സി​ലെ 167ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ഏ​ഴിനെ​ത്തി​യ അ​ദ്ദേ​ഹം 8.30ഓ​ടെ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്.​ ക​റ​വൂ​ര്‍ സ്കൂ​ളി​ല്‍ പു​തി​യ യ​ന്ത്ര​മെ​ത്തി​ച്ച് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും 12.40 ഓ​ടെ വീ​ണ്ടും ത​ക​രാ​റി​ലാ​യി.​ ഇ​തേ​തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച പോ​ളിം​ഗ് 2.15ഓ​ടെ​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.