തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത് യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി: ഷി​ബു ബേ​ബി ജോ​ൺ
Wednesday, April 24, 2019 12:18 AM IST
ച​വ​റ : യു​ഡി​എ​ഫ് സം​വി​ധാ​ന​ത്തി​ലെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന് ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ൺ പ​റ​ഞ്ഞു.
വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിഎ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ജ​നം ന​ൽ​കി​യ​ത്. ഇ​ത് വി​ജ​യം സു​നി​ശ്ചി​തം ആ​കു​ന്ന​താ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റേ​യും ബി​ജെ​പി​യു​ടെ​യും ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ഒ​രു താ​ക്കീ​താ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​ഫ​ലി​ക്കും.
കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണ് സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നും ഭാ​ര​ത സം​സ്കാ​രം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു വി​ധി​യെ​ഴു​ത്ത് കൂ​ടി​യാ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ഷി​ബു ബേ​ബി ജോ​ൺ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.