സ​ർ​ക്കാ​രിന്‍റെ ഭ​ര​ണ നേ​ട്ടം വോ​ട്ടെ​ടു​പ്പി​ൽ തെ​ളി​യും: എ​ൻ. വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ
Wednesday, April 24, 2019 12:18 AM IST
ച​വ​റ : ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ടം കൊല്ലം ഉ​ൾ​പ്പെ​ടെ​യു​ള​ള മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ക്കു​മെ​ന്ന് എ​ൻ . വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ പ​റ​ഞ്ഞു.
​ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് പ​ഴ​ഞ്ഞി​ക്കാ​വ് പി​എ​സ് പി​എം സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം . പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രോ​ന്നാ​യി പാ​ലി​ച്ച് വ​രു​ക​യാ​ണെ​ന്നും അ​ത് കൊ​ണ്ട് ത​ന്നെ എ​ൽ​ഡി​എ​ഫ് ത​രം​ഗം ആ​കും കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് കൊ​ണ്ടു​ള്ള ഭ​ര​ണം ജ​ന​ങ്ങ​ൾ മ​ടു​ത്തു എ​ന്നും എംഎ​ൽഎ ​പ​റ​ഞ്ഞു .