കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനെ കേ​ന്ദ്ര​സേ​ന മ​ർ​ദി​ച്ച​താ​യി പ​രാ​തി
Wednesday, April 24, 2019 12:18 AM IST
ശാ​സ്താം​കോ​ട്ട: കോ​ൺ​ഗ്ര​സ് ശു​രനാ​ട് വ​ട​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശൂരനാ​ട് അ​ബ്ദു​ൽ ഖ​ലീ​ലി​നെ കേ​ന്ദ്ര​സേ​നാ അം​ഗം ലാ​ത്തി കൊ​ണ്ട് അ​ടി​ച്ച​താ​തി പ​രാ​തി. ഇ​ന്ന​ലെ ശൂ​ര​നാ​ട് വ​ട​ക്ക് ന​ടു​വി​ലേ​മു​റി ഗ​വ.​എ​ൽ​പിസ്കൂ​ളി​ൽ വൈ​കുന്നേരമാണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് സം​സാ​രി​ക്കാ​നാ​യി ബൂ​ത്തി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ രാ​വി​ലെ മു​ത​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്.
വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​രോ​ടും സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഉ​ള്ള​വ​രോ​ട് പോ​ലും മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും ആ​ക്ഷേ​പം ഉ​ണ്ട്.