വോ​ട്ടി​ങ്ങി​നി​ടെ ത​ർ​ക്കം; പോ​ലീ​സു​കാ​ര​നെ കൈ​യേറ്റം ചെ​യ്തു
Wednesday, April 24, 2019 12:18 AM IST
കൊ​ട്ടാ​ര​ക്ക​ര:​ വോ​ട്ടി​ങ്ങി​നി​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ര​നെ ബി​ജെ​പി​ക്കാ​ർ കൈ​യേറ്റം ചെ​യ്തു. പ​ള്ളി​ക്ക​ൽ എ​ൻ എ​സ് എ​സ് എ​ൽ പി ​സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ന് മു​ന്നി​ൽ ആ​ണ് സം​ഭ​വം. വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ എ​ത്തി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നി​ട​പെ​ട്ട പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്‌​ത ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വോ​ട്ട​ർ​മാ​രു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ സ്‌​കൂ​ൾ വ​ള​പ്പി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യ​തി​നെ ബിജെപി ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദ്യം ചെ​യ്തു. ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. ഇ​തി​നി​ട​യി​ൽ പോ​ലീ​സു​കാ​രെ ഇ​യാ​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രാ​യ പ്ര​സാ​ദ്, സ​ഞ്ജു, വി​പി​ൻ എ​ന്നി​വ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.