ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് കി​ട്ടി​യി​ല്ല; തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, April 24, 2019 12:21 AM IST
ആ​ര്യ​ങ്കാ​വ്: ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ തോ​ട്ടം മാ​നേ​ജ്മെ​ന്‍റ് യ​ഥാ​സ​മ​യം ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് നെ​ടു​മ്പാ​റ ര​ണ്ടാം ഡി​വി​ഷ​നി​ൽ ഈ​സ്റ്റ് ഫീ​ൽ​ഡ് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി മ​റി​യ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണ് മ​റി​യ​ന്‍ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ആ​രോ​പി​ക്കു​ന്നു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ മ​റി​യ​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത​ന്നും യ​ഥാ​സ​മ​യം പ്രാ​ഥ​മി​ക ചി​കി​ത്സ​യോ പു​ന​ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്ര​യും വേ​ഗം മ​റി​യ​നെ കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സോ ല​ഭ്യ​മാ​ക്കാ​ൻ തോ​ട്ടം അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല എ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

ആം​ബു​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഡ്രൈ​വ​ര്‍ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​ട്ടു​ന​ല്‍​കാ​ന്‍ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് കൂ​ട്ടാ​ക്കി​യി​ല്ല. ഏ​റെ സ​മ​യ​ത്തി​ന് ശേ​ഷം ജീ​പ്പ് എ​ത്തി​ച്ചു പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.