മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് ത​ക​ർ​ന്നു; ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
Wednesday, April 24, 2019 11:17 PM IST
ച​വ​റ: എ​ഞ്ചി​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് തി​ര​യി​ൽ​പ്പെ​ട്ട് ബോ​ട്ട് ത​ക​ർ​ന്നു ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചെ​റി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ സ്റ്റാ​ലി​ൻ, സൂ​ര്യ​ൻ പ​റ​മ്പി​ൽ വ​സ​ന്ത​കു​മാ​ർ, നാ​ഥാ വി​ലാ​സ​ത്തി​ൽ ഹ​രി, പ​ന​യ​റ വീ​ട്ടി​ൽ തി​ല​ക​ൻ, നെ​ല്ലും​മൂ​ട്ടി​ൽ ഷ​ണ്മു​ഖ​ൻ, ച​വ​റ സൗ​ത്ത് വ​ട​ക്കും​ഭാ​ഗം രാ​ജ് ഭ​വ​ന​ത്തി​ൽ (പാ​ല​വി​ള​തെ​ക്ക​തി​ൽ) രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

അ​ഴീ​ക്ക​ലി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​കെ ച​ര​ക്കി​റ​ക്കാ​നാ​യി അ​ഴീ​ക്ക​ൽ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ലേ​ക്കു വ​രു​മ്പോ​ൾ അ​ഴി​മു​ഖ​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് വെ​ച്ച് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടു. എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബോ​ട്ട് പു​ലി​മു​ട്ടി​ൽ ഇ​ടി​ച്ചു ക​യ​റി ത​ക​രു​ക​യാ​യി​രു​ന്നു.

ചെ​റി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി സ്റ്റാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള അ​മ്മേ നാ​ര​യ​ണ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. പി​ന്നാ​ലെ വ​ന്ന മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ അ​ക​പ്പെ​ട്ട് പോ​യ​വ​രെ ര​ക്ഷ​പെ​ടു​ത്തി അ​ഴി​ക്ക​ൽ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച​ത്.

പ​രി​ക്കേ​റ്റ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബോ​ട്ടും വ​ല​ക​ളും മ​ൽ​സ്യ​വും ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. നീ​ണ്ട​ക​ര മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ ​എ​സ് സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ർ .രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, കൊ​ല്ലം ഡി​ഡി​എ​ഫ്‌ സ​ലീം എ​ച്ച് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.