കാറ്റും മഴയും വ്യാപകനാശം: നിരവധി വീടുകള്‍ തകര്‍ന്നു
Wednesday, April 24, 2019 11:17 PM IST
പ​ത്ത​നാ​പു​രം: വേ​ന​ല്‍ മ​ഴ​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം. നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മൈ​ല​ത്തും കു​രാ​യി​ലും റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് റ​യി​ൽ‌ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണും ശ​ക്ത​മാ​യ കാ​റ്റി​ല്‍ മേ​ല്‍​ക്കൂ​ര പ​റ​ന്നു പോ​യു​മാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. പ​ത്ത​നാ​പു​രം കു​ണ്ട​യം പു​തു​മ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. കാ​റ്റി​ല്‍ ഓ​ടു​ക​ളും ഷീ​റ്റു​ക​ളും പ​റ​ന്നു പോ​വു​ക​യാ​യി​യു​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് കു​ടും​ബ​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഴ​യും കാ​റ്റും വ്യാ​പ​ക നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി ഗ്രാ​മീ​ണ പാ​ത​ക​ളി​ലെ ഗ​താ​ഗ​ത​വും ത​ട​സ​പെ​ട്ട നി​ല​യി​ലാ​ണ്. വൈ​ദ്യുത- വാ​ര്‍​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യി.

കൊ​ല്ലം - ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് റെ​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5. 30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ര വാ​യ​ന​ശാ​ല ജം​ഗ്ഷ​ന് സ​മീ​പ​വും മൈ​ല​ത്തു​മാ​യി ര​ണ്ട് അ​ക്വേ​ഷ്യാ മ​ര​ങ്ങ​ളാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ന് കു​റു​കെ വീ​ണ​ത്. ഇ​ട​മ​ണ്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ ക​ട​ന്നു പോ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഫ​യ​ര്‍​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ റെ​യി​ല്‍​വേ ഭൂ​മി​യി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി നി​ല്‍​ക്കു​ന്ന​ത്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ഓ​ടി​യ​ത്.

ശാ​സ്താം​കോ​ട്ട: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു . ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര കാ​യ​ൽ മ​ന്ദി​ര​ത്തി​ൽ ത​ങ്ക​മ്മ​യു​ടെ(65) വീ​ടാ​ണ് ത​ക​ർ​ന്ന​ത് . ശാ​സ്താം​കോ​ട്ട ഡി​ബി കോ​ളേ​ജി​ന് പി​റ​കി​ലാ​യി കാ​യ​ലി​നോ​ട് ചേ​ർ​ന്നാ​യി​രു​ന്നു വീ​ട് സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​യി​രു​ന്നു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പ​ടെ തെ​റി​ച്ചു പോ​യ​ത്.

ത​ങ്ക​മ്മ​യും മ​ക​ൻ ക​ണ്ണ​നും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ത​ങ്ക​മ്മ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.