സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ലാ ക​ള​ക്ട​ര്‍ ന​ന്ദി അ​റി​യി​ച്ചു
Wednesday, April 24, 2019 11:17 PM IST
കൊല്ലം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​വും സു​താ​ര്യ​വു​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ന​ന്ദി അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി രാ​പ​ക​ല്‍ പ്ര​യ​ത്നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ത്ര​ദൃ​ശ്യ മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​രു​ടെ സേ​വ​നം നി​സ്തു​ല​മാ​ണ്. സ​മാ​ധാ​ന​പ​ര​വും ശാ​ന്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് സ​ഹ​ക​രി​ച്ച രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്ര​വൃ​ത്തി​ക​ളും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. നീ​തി​പൂ​ര്‍​വ​മാ​യ തി​ര​ഞ്ഞെ​ടു​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രോ​ടു​ള്ള ന​ന്ദി​യും ഈ ​അ​വ​സ​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ളക്ട​ര്‍ ഡോ. എസ്. കാർത്തികേയൻ പ​റ​ഞ്ഞു.