വി​വാ​ഹ-​മ​ര​ണ​ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, April 24, 2019 11:17 PM IST
കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു​ള്ള ദി​വ​സ​മാ​യ ഇ​ന്ന​ലെ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​വാ​ഹ-​മ​ര​ണ​ച​ട​ങ്ങു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പാ​ർ​ട്ടി​ഓ​ഫീ​സു​ക​ളും സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കു​ക​ൾ അ​വ​സാ​നി​ച്ച​തോ​ടെ മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളും നാ​ട്ടി​ലെ വി​വാ​ഹ​വീ​ടു​ക​ളി​ലും മ​ര​ണ​വീ​ടു​ക​ളി​ലും സം​ബ​ന്ധി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന​ലെ രാ​വി​ലെ ആ​ർ​എ​സ്പി ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പോ​ളിം​ഗ് കാ​ര്യ​ങ്ങ​ൾ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്ന് ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു.
എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന് ഇ​ന്ന​ലെ അ​ഞ്ച് വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ലാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് കു​റേ സ​മ​യം ചെ​ല​വ​ഴി​ച്ചു. വൈ​കു​ന്നേ​രം വീ​ണ്ടും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​നം ന​ട​ത്തി.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ഇ​ന്ന​ലെ എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് രാ​വി​ലെ പോ​യ​ത്. അ​വി​ടെ സി​പി​എം നേ​താ​ക്ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ഹോ​ദ​രി​യു​ടെ കൂ​ടെ ക​ഴി​യു​ന്ന അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ല​ത്ത് മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം മ​ര​ണ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​വി സാ​ബു തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​ത്രി ത​ന്നെ സ്വ​ദേ​ശ​മാ​യ തൃ​പ്പു​ണി​ത്തു​റ​യി​ലേ​ക്ക് പോ​യി. രാ​വി​ലെ തൃ​പ്പു​ണി​ത്തു​റ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ഭാ​ര്യ​യോ​ടൊ​പ്പം പോ​യി പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര​യി​ലിെ ത​റ​വാ​ട്ടു വീ​ട്ടി​ൽ​പോ​യി അ​വി​ടെ താ​മ​സി​ക്കു​ന്ന ഇ​ള​യ​സ​ഹോ​ദ​ര​നെ​യും കു​ടും​ബ​ത്തേ​യും കാ​ണു​ക​യും ചെ​യ്തു.
കൊ​ട്ടാ​ര​ക്ക​ര: ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ടു നി​ന്ന ഇ​ട​ത​ട​വി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വോ​ട്ടി​ങ്ങോ​ടെ പ​രി​സ​മാ​പ്തി​യാ​യെ​ങ്കി​ലും മാ​വേ​ലി​ക്ക​ര​യി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ന​ലെ​യും വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണ​ങ്ങ​ളും ഗൃ​ഹ​പ്ര​വേ​ശ​ന​ങ്ങ​ളും അ​വ​ലോ​ക​ന​ങ്ങ​ളു​മാ​യി അ​വ​രി​ന്ന​ലെ​യും തി​ര​ക്കി​ലാ​യി​രു​ന്നു.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് രാ​വി​ലെ കു​ട്ട​നാ​ട്ടും ച​ങ്ങ​നാ​ശേ​രി​യി​ലും വി​വാ​ഹ- ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ വോ​ട്ടു ചെ​യ്ത ശേ​ഷം കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച മ​റ്റം വ​ട​ക്ക് പെ​രി​ങ്ങാ​ട്ടം പ​ള്ളി​ൽ പ്ര​ഭാ​ക​ര​ന്‍റെ വ​സ​തി​യി​ലെ​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. രാ​ത്രി ഓ​ടെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ​സ​തി​യി​ൽ തി​രി​കെ​യെ​ത്തി​യ​ത്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ രാ​വി​ലെ അ​ടൂ​രി​ൽ മൂ​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. 11 ന് ​ചെ​ങ്ങ​ന്നൂ​രി​ൽ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ങ്ങ​നാ​ശേ​രി​യി​ൽ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ലും വി​വാ​ഹ​ത്തി​ലും പ​ങ്കു കൊ​ണ്ടു.
മാ​വേ​ലി​ക്ക​ര​യി​ൽ വോ​ട്ടു ചെ​യ്ത ശേ​ഷം കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ശേ​ഷം രാ​ത്രി ഒ​ന്പ​തി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​ന് ഇ​ന്ന​ലെ യാ​ത്രാ പ​രി​പാ​ടി​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ലും തി​ര​ക്കി​ലാ​യി​രു​ന്നു. രാ​വി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം ഫോ​ണി​ൽ വി​ളി​ച്ച് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​നം.
ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ​യെ​ല്ലാം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​ന്ന​ലെ​യാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. ഒ​രു മാ​സ​ത്തോ​ളം സ്വ​ന്തം ജോ​ലി ഉ​പേ​ക്ഷി​ച്ച് ഒ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ച്ച ചു​രു​ക്കം ചി​ല​യാ​ളു​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി. പോ​ളിം​ഗ് ദി​വ​സം രാ​ത്രി ത​ന്നെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നി​രു​ന്നു.