നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് അ​ഞ്ചി​ന് വികാസ് ഓഡിറ്റോറിയത്തിൽ
Wednesday, April 24, 2019 11:17 PM IST
ച​വ​റ: വി​കാ​സ് ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി തി​രു​നെ​ല്‍​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര ക്രീ​യ​യും സം​ഘ​ടി​പ്പി​ക്കു​ന്നു.
മേ​യ് അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ വി​കാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശോ​ധ​ന.
ശ​സ്ത്ര​ക്രി​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ അ​ന്നേ ദി​വ​സം ത​ന്നെ തി​രു​നെ​ല്‍ വേ​ലി​ക്ക് കൊ​ണ്ടു പോ​യി മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം തി​രി​ച്ച് കൊ​ണ്ട് വ​രും. ശ​സ്ത്ര​ക്രീ​യ​യു​ടെ എ​ല്ലാ ചി​ല​വു​ക​ളും സൗ​ജ​ന്യ​മാ​യി​രി​ക്കും.
ച​വ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ആം​ഗ​ൻ​വാ​ടി​ക​ളി​ലും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ലും പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. കൂടുതൽ വിവരങ്ങൾ‌ക്ക് ഫോ​ണ്‍ : 9400663326, 9495701283