സി.​ആ​ർ ​രാ​മ​ച​ന്ദ്ര​ൻ സ്മൃ​തി ദി​നം ഇ​ന്ന്
Wednesday, April 24, 2019 11:17 PM IST
കൊ​ല്ലം: ഒ​രു പ​തി​റ്റാ​ണ്ടു​കാ​ലം കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തു​ട​ർ​ന്ന് സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന സി.​ആ​ർ.​രാ​മ​ച​ന്ദ്ര​ന്‍റെ സ്മൃ​തി ദി​നം ഇ​ന്നു ആ​ച​രി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി.​ആ​റി​ന്‍റെ ഓ​ർ​മ്മ​ക​ൾ ശാ​ശ്വ​ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ൻ രാ​വി​ലെ 10.30 ന് ​കൊ​ല്ലം പ്രസ് ക്ല​ബി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ധീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ബാ​ബു സു​വ​നീ​റി​ന്‍റെ കോ​പ്പി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​ന് ന​ൽകി പ്ര​കാ​ശ​നം ചെ​യ്യും.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം, കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​പ്ര​താ​പ​ച​ന്ദ്ര​ൻ സെ​ക്ര​ട്ട​റി എ.​മാ​ധ​വ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ സി.​പി.​രാ​ജ​ശേ​ഖ​ര​ൻ, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സു​ന്ദ​രേ​ശ​ൻ എന്നിവർ പ്രസംഗിക്കും.