വിളക്കുടിയിൽ ഗു​ണ്ടാ ആ​ക്ര​മ​ണം;​ യു​വാ​വി​ന് പ​രി​ക്ക്
Wednesday, April 24, 2019 11:17 PM IST
പ​ത്ത​നാ​പു​രം : വി​ള​ക്കു​ടി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി യു​വാ​വ് ന​ട​ത്തി​യ വ്യ​ത്യ​സ്ത അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം കി​ളി​ത്ത​ട്ടി​ൽ മേ​ലേ​തി​ൽ ഷെ​മീ​റി​ന്(35) ആ​ണ് പ​രി​ക്കേ​റ്റ​ത്. സിഎം​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി​ള​ക്കു​ടി പു​തു​വ​ശേരി സി.​കെ. രാ​ധ​കൃ​ഷ്‌​ണ​ന്(60) നേ​രേ​യാ​ണ് കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. ഷെ​മീ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
വി​ള​ക്കു​ടി പു​തു​വ​ശ്ശേ​രി റാ​ണി ഭ​വ​നി​ൽ ഡി​ങ്ക​ൻ എ​ന്ന വി​ജ​യ​ച​ന്ദ്ര​ന് എ​തി​രെ​യാ​ണ് യുവാവിനെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കുന്നേരമാണ് ഷ​മീ​റി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​ള​ക്കു​ടി ജം​ഗ്ഷ​നി​ലായിരു ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ വി​ജ​യ​ച​ന്ദ്ര​ൻ ഷ​മീ​റി​നെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഷ​മീ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ഷ​മീ​റി​ന് നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം കാ​ര്യ​റ വെ​ൽ​ഫെ​യ​ർ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് രാ​ധാ​കൃ​ഷ​ണ​ന് നേ​രേ കൈയേ​റ്റ ശ്ര​മം ഉ​ണ്ടാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നി​ക്കോ​ട് പോലീസിൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ല. വി​ള​ക്കു​ടി, പു​വാ​ശേ​രി, മ​ണ്ണാ​ങ്കു​ഴി പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കു​ന്ന നി​ല​യി​ൽ ല​ഹ​രി-​അ​ക്ര​മി സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.