ചെ​ളി ഖ​ന​നം: പോ​ലീ​സ് അ​നാ​സ്ഥയ്ക്കെതിരെ പ്രക്ഷോഭവുമാ‍യി ഏലാ സംരക്ഷണ സമിതി
Wednesday, April 24, 2019 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: ഏ​ലാ നി​ല​ത്തി​ൽ നി​ന്നും ചെ​ളി ഖ​ന​നം ന​ട​ത്തി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്രം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന് അ​നാ​സ്ഥ.​ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​മെ​ന്ന് ഏ​ലാ സം​ര​ക്ഷ​ണ സ​മി​തി.

പു​ത്തൂ​ർ പാ​ങ്ങോ​ട് താ​ഴംക​വ​രാ​ത്ത് ഏ​ലാ​യി​ലാ​ണ് ചെ​ളി ഖ​ന​നം ന​ട​ന്ന​ത്. ഇ​ഷ്ടി​ക ക​മ്പ​നി​ക​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു ചെ​ളി ഖ​ന​നം. നാ​ട്ടു​കാ​ർ ചെ​ളി ഖ​ന​നം ത​ട​ഞ്ഞ് മ​ണ്ണു​മാ​ന്തി​യ​ന്ത്രം പി​ടി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ ഇ​ഷ്ടി​ക ക​മ്പ​നി ഉ​ട​മ​ക​ളു​ടെ ഗു​ണ്ട​ക​ൾ മ​ണ്ണു​മാ​ന്തി​യ​ന്ത്രം മോ​ചി​പ്പി​ച്ചു കൊ​ണ്ടു​പോ​യി ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​ത്തൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മ​ണ്ണു​മാ​ന്തി​യ​ന്ത്രം പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല.

കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ൽ​ദാ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി. ഈ ​റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​ട​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ ത​ഹ​സീ​ൽ​ദാ​ർ ഉ​ത്ത​ര​വി​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന് ഒ​ളി​പ്പി​ച്ചി​രു​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്രം നാ​ട്ടു​കാ​ർ കാ​ണി​ച്ചു കൊ​ടു​ത്തെ​ങ്കി​ലും ഡ്രൈ​വ​റി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പോ​ലീ​സ് മ​ട​ങ്ങി.​നാ​ട്ടു​കാ​ർ ഡ്രൈ​വ​റെ സംഘടിപ്പിച്ച് ന​ൽ​കി​യെ​ങ്കി​ലും താ​ക്കോ​ലി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ര​ണ്ടാ​മ​തും മ​ട​ങ്ങു​ക​യാ​യി​രു​ന്നു പോ​ലീ​സ്.​

ഇ​ത് മ​ണ്ണ് മാ​ഫി​യ​യും പോ​ലീ​സും ത​മ്മി​ലു​ള്ള ഒ​ത്തു ക​ളി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആരോപി​ക്കു​ന്ന​ത്.​ഇ​തി​നെ​തി​രെ ഉ​ന്ന​ത​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ക​വാ​ര​ത്ത് ഏ​ലാ സംര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ അ​റി​യി​ച്ചു.