വം​ശീ​യ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും പേരിലുള്ള ക്രൂ​ര​ പ്ര​വ​ർ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്കണം
Wednesday, April 24, 2019 11:34 PM IST
കൊ​ല്ലം: വം​ശീ​യ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും മ​ത വി​ദ്വേ​ഷ​ത്തി​ന്‍റെ​യും പേ​രി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൈ​ശാ​ചി​ക​വും ക്രൂ​ര​വു​മാ​യ പ്ര​വ​ർ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​ക ജ​ന​ത ഒ​ന്ന​ട​ങ്കം അ​ണി​ചേ​ര​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.ശ്രീ​ല​ങ്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ന്ന സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും​ വേ​ദ​ന​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​ഞ്ഞ​വ​രു​ടെ​വേ​ർ​പാ​ടി​ൽ സം​ഘ​ട​ന അ​നു​ശോ​ച​നം അ​റി​യി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ജ​യ​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ കെ.​എ​സ്. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, കെ.​എ​സ്. ക​മ​റു​ദീ​ൻ മു​സ​ലി​യാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണി മു​ക്കം, ജോ​യി ചെ​ഴി​പ​റ​ന്പി​ൽ, ക​ണ്ട​ത്തി​ൽ ഫെ​ർ​ഡി​ന​ന്‍റ് ഡി​ക്രൂ​സ്, റി​നി ര​മേ​ഷ്, അ​ഞ്ച​ൽ വേ​ണു​ഗോ​പാ​ൽ, ജോ​ർ​ജ് ജോ​ണ്‍, ക​ല​തി​വി​ള ലി​സി, ചേ​പ്പ​യി​ൽ സേ​തു​കു​മാ​ർ, എ​സ്. ഹ​സ​നാ​ര് കു​ഞ്ഞ്, കൊ​ല്ലം അ​ല​ക്സാ​ണ്ട​ർ, പ്ര​ഭാ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.