യു​വ ഫു​ട്ബോ​ൾ ഫെ​സ്റ്റ് ഇ​ന്ന് മു​ത​ൽ
Wednesday, April 24, 2019 11:34 PM IST
ച​വ​റ: തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ൽ യു​വ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 28 വ​രെ ര​ണ്ടാ​മ​ത് ഫു​ട്ബോ​ൾ ഫെ​സ്റ്റ് ന​ട​ക്കു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി അ​ക്ബ​ർ ഗ്ലോ​ബ​ൽ, ചെ​യ​ർ​മാ​ൻ ഷെ​മീ​ൻ ,ക​ൺ​വീ​ന​ർ സ​ൽ​മാ​ൻ ,സെ​ക്ര​ട്ട​റി നൗ​ഫ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഫ്ളെ​ഡ് ലൈ​റ്റ് സം​വി​ധാ​ന​ത്തോ​ടെ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ അ​രി​ന​ല്ലൂ​ർ അ​രീ​ക്കാ​വ് ക്ഷേ​ത്ര മൈ​താ​നി​യി​ൽ വൈ​കുന്നേരം ആറുമുതലാണ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എട്ട് ടീ​മു​ക​ളി​ൽ സ​ന്തോ​ഷ് ട്രോ​ഫി ,യൂ​ണി​വേ​ഴ്സി​റ്റി ,നൈ​ജീ​രി​യ​ൻ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും. യു​വ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​മാ​യി അ​ശ​ര​ണ​ർ​ക്ക് അ​ന്ന​ദാ​ന​വും ര​ക്ത​ദാ​ന​വും ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടു കൂ​ടി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് ​കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​ഷി​ഹാ​ബ് കി​ക്കോ​ഫ് നി​ർ​വ​ഹി​ക്കും. വൈ​കുന്നേരം ആറിന് ​വ​യ​നാ​ട് എ​എ​ഫ്സി​യും മൂ​വാ​റ്റു​പു​ഴ സി​എം ട​വ​ർ റ്റിഎ​ഫ്സി​യും ത​മ്മി​ലും രാ​ത്രി ഏഴുമു​ത​ൽ മ​ല​പ്പു​റം ബ്രി​ട്ടീ​ഷ് മെ​ൻ​സ് ക്ല​ബ്ബും കൊ​ച്ചി​ൻ വെ​ർ​ട്ടി​ഗോ എ​ഫ് സി​യും ത​മ്മി​ൽ ന​ട​ക്കും.
നാളെ വൈകുന്നേരം ആറിന് ​മ​ല​പ്പു​റം സൂ​പ്പ​ർ സ്റ്റു​ഡി​യോ​യും കൊ​ല്ലം റ്റി​എ​ഫ്സി​യും ത​മ്മി​ലും ഏഴുമു​ത​ൽ യു​വ പ​ട​പ്പ​നാ​ലും കൊ​ല്ലം പി​വൈ​എ​സും ത​മ്മി​ലും ന​ട​ക്കും. 27 ന് ​വൈ​കുന്നേരം ആറിന് ​ ​ഒ​ന്നാം സെ​മി ഫൈ​ന​ലും രാത്രി ഏഴു മു​ത​ൽ ര​ണ്ടാം സെ​മി ഫൈ​ന​ലും ന​ട​ക്കും. 28 ന് ​വൈ​കുന്നേരം ആറുമു​ത​ൽ ഫൈ​ന​ൽ മത്സരങ്ങൾ ന​ട​ക്കും. രാ​ത്രി എട്ടുമു​ത​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
കേ​ര​ള പോ​ലീ​സി​ന്‍റെ മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം നേ​ടി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടി​യ ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് പ്ര​താ​പി​നേ​യും ഫു​ട്ബോ​ളി​ൽ നാ​ഷ​ണ​ൽ റ​ഫ​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ്രീ​കു​മാ​ർ എ​ൻ. പി​ള്ള​യേ​യു​മാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.