ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; കുടിവെള്ള പദ്ധതിയിലേക്കുള്ള പ​മ്പിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ
Wednesday, April 24, 2019 11:34 PM IST
പു​ന​ലൂ​ർ: ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്കു​ള്ള വെ​ള്ളം പ​മ്പിം​ഗ് പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ​യാ​ണ് ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് തു​ട​ങ്ങി​യ​ത്.
ജി​ല്ല​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ക​ല്ല​ട​യാ​റി​ലെ ജ​ല​നി​ര​പ്പ് സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. ജി​ല്ല​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ജ​പ്പാ​ൻ മീ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും കു​ണ്ട​റ​കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും ജ​ല​മെ​ടു​ക്കു​ന്ന​ത് ക​ല്ല​ട​യാ​റി​ൽ പു​ന​ലൂ​രി​ൽ നി​ന്നു​മാ​ണ്.
ഇ​ത്ത​ര​ത്തി​ൽ സ​മീ​പ മേ​ഖ​ല​യി​ലാ​യി പ​ത്തോ​ളം ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ജ​ല​മെ​ടു​ക്കു​ന്ന​തും ക​ല്ല​ട​യാ​റി​ൽ നി​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ല്ല​ട​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ കാ​ണു​ന്ന​ത്. മേ​ഖ​ല​യി​ൽ ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഒ​രു പ​രി​ധി വ​രെ ക്ര​മ​മാ​യി നി​ല​നി​ർ​ത്തി പോ​ന്ന പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മ്മി​ച്ച മു​ക്ക​ട​വ് ത​ട​യ​ണ​യാ​ണ്. ഇ​തി​ന്‍റെ ത​ക​ർ​ച്ച​യാ​ണ് ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​നും ജ​ല​ക്ഷാ​മ​ത്തി​നും പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. 92 ലെ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ട​യ​ണ​യു​ടെ മു​ക​ൾ നി​ര​യി​ലെ ര​ണ്ട് വ​രി ക​ല്ലു​ക​ൾ ഒ​ലി​ച്ച് പോ​യി​രു​ന്നു. 26 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ത​ട​യ​ണ​യി​ൽ ഈ ​ഉ​യ​രം വീ​ണ്ടും ക്ര​മീ​ക​രി​ക്കു​വാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് വേ​ന​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​തും.
കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നും ത​ട​യ​ണ​യു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 1.75 കോ​ടി രൂ​പ​യു​ടെ ഒ​രു പ​ദ്ധ​തി ര​ണ്ട് വ​ർ​ഷം മു​ൻ​പ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും യാ​തൊ​രു തു​ട​ർ ന​ട​പ​ടി​ക​ളും നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​വാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. റി​വ​ർ മാ​നേ​ജ് ഫ​ണ്ടി​ല​ട​ക്കം പ​ണ​മു​ണ്ടാ​യി​ട്ടും അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തെ​ന്തെ​ന്ന് ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. പു​ന​ലൂ​രി​ന്‍റെ മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ ത​ന്നെ കു​ടി​വെ​ള്ള പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​ത്.
പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ന് സ​മീ​പം ത​ന്നെ​യു​ള്ള ആ​റോ​ളം പ​മ്പ് ഹൗ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​നം​പ്ര​തി 50 ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് ക​ല്ല​ട​യാ​റി​ൽ നി​ന്ന് ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്ത് വ​രു​ന്ന​ത്. ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ ഇ​തി​പ്പോ​ൾ പ​കു​തി​യാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ഇ​തി​നി​യും കു​റ​യു​മ്പോ​ഴേ​ക്കും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കും.