കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം വ്യാ​പ​കം; വാ​ങ്ങു​ന്ന​വ​ർ ഏ​റെ​യും വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, April 24, 2019 11:34 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു. സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ​ത്തി​ല​ധി​ക​മാ​ളു​ക​ളെ​യാ​ണ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ എ​ക്സൈ​സും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​ത്.
അ​ഞ്ച് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ആ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം 16 പൊ​തി​ക​ഞ്ചാ​വു​മാ​യി ആ​ണ് ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യ​ത്. മു​ൻ​പ് പെ​ട്ടി​ക്ക​ട​ക​ളും മ​റ്റും കേ​ന്ദ്ര​മാ​ക്കി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘ​ങ്ങ​ൾ സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് വി​ല്പ​ന വ്യാ​പി​പ്പി​ച്ചു​ട്ടു​ള്ള​ത്.
വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ഏ​റെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ആ​ണ്.​ന​ഗ​ര​ത്തി​ൽ മാ​ത്രം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി ആ​യി​ര​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ ക​ഞ്ചാ​വി​ന് പു​റ​മേ പാ​ൻ മ​സാ​ല​യും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 50 രൂ​പ മു​ത​ൽ അ​ഞ്ഞൂ​റ് രൂ​പ വ​രെ വി​ല​യു​ള്ള ചെ​റു പൊ​തി​ക​ളി​ൽ ആ​ണ് ക​ഞ്ചാ​വ് വി​ല്പ​ന വ്യാ​പി​പ്പി​ച്ചി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​മ്പം, തേ​നി മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തു​ന്ന​ത് എ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
ഇ​ടു​ക്കി, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​ർ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ യു​വാ​ക്ക​ളെ​യും മ​റ്റും വി​ല്പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. നി​ത്യേ​ന ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ള്ള​ത്.
ക​ഞ്ചാ​വ് ക​ട​ത്തു​വാ​നും വി​ല്പ​ന ന​ട​ത്താ​നും സ്ത്രീ​ക​ളും രം​ഗ​ത്തു​ണ്ട്. ന​ഗ​ര​ത്തി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ പ​ല​പ്പോ​ഴും രം​ഗ​ത്ത് എ​ത്തു​ക പ്രാ​ദേ​ശി​ക രാ​ഷ്ട്രി​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ണ്. ക​ഞ്ചാ​വ് വി​പ​ണ​ന​ത്തി​ന് പി​ന്നാ​ലെ ക​ഞ്ചാ​വ് കൃ​ഷി​യും തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്നു​ണ്ട്.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മു​ൻ​പ് ക​ഞ്ചാ​വ് ഏ​റെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്നാ​ൽ ഇ​ന്ന് അ​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി നി​ൽ​ക്കു​ന്നു എ​ന്ന അ​പ​ക​ട​ക​ര​മാ​യ നി​ല​യാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ള്ള​ത്.