വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​നാ​ശം;​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Thursday, April 25, 2019 11:12 PM IST
പ​ത്ത​നാ​പു​രം:​ക​ഴി​ഞ്ഞ ദി​വ​സം വേ​ന​ല്‍​മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​രു​പ​ത്തി​യൊ​ന്നോ​ളം വീ​ടു​ക​ൾ ത​ക​ര്‍​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ക​ന​ത്ത നാ​ശം സം​ഭ​വി​ച്ച​ത്. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും കാ​റ്റി​ൽ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു പോ​വു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് മി​ക്ക​വീ​ടു​ക​ളി​ലും കു​ട്ടി​ക​ള​ട​ക്ക​മു​ള​ള​വ​ർ ഉ​ണ്ടാ​യി​രു​ന്ന​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

കു​ന്നി​ക്കോ​ട് - പ​ട്ടാ​ഴി റോ​ഡി​ല്‍ ത​ല​വൂ​ര്‍ ത​ത്ത​മം​ഗ​ലം ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്ന കൂ​റ്റ​ന്‍ അ​ര​യാ​ലൊ​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​ത, വാ​ര്‍​ത്താ​വി​നി​മ​യ​വും താ​റു​മാ​റാ​യി. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി വൈ​കി​യാ​ണ് ആ​ൽ​മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്.

പാ​ണ്ടി​ത്തി​ട്ട ഉ​ത്താ​പള്ളി ര​മാ സ​ദ​ന​ത്തി​ൽ സു​രേ​ഷ് കു​മാ​ർ, പ്ലാ​വി​ള കി​ഴ​ക്കേ​തി​ൽ മ​ണി, ന​ടു​ത്തേ​രി സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷ് , കു​ള​ത്തു​വ​യ​ൽ ഗോ​പ​ൻ,കു​രാ ചാ​ങ്കൂ​ർ വ​ട​ക്കേ​തി​ൽ സ​ത്യ​ൻ, ചാ​ങ്കൂ​ർ വ​ട​ക്കേ​തി​ൽ കൊ​ച്ചു ചെ​റു​ക്ക​ൻ, ര​ഞ്ചീ​ഷ് ഭ​വ​നി​ൽ രാ​ജ​ൻ, വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ലി​സി, മീ​രാ ഭ​വ​നി​ൽ ഗീ​വ​ർ​ഗ്ഗീ​സ്, കൊ​ച്ചു പ​ര​യ​ടി​ൽ വീ​ട്ടി​ൽ ജോ​ൺ, കു​രാ ത്യ​വേ​ണി പു​തു​വി​ള കി​ഴ​ക്കേ​തി​ൽ പു​രു​ഷോ​ത്ത​മ​ൻ ആ​ചാ​രി,പു​തു​വി​ള താ​ഴേ​തി​ൽ ര​ജ​നി, ക​ല്ലി​ങ്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ര​സ​മ്മ, ന​ടു​ത്തേ​രി പ്രീ​താ സ​ദ​ന​ത്തി​ൽ മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗ​മാ​യി ത​ക​ർ​ന്ന​ത്.

റ​വ​ന്യൂ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. വീ​ടു​ക​ൾ​ക്ക് പു​റ​മേ വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ളും ക​ട​പു​ഴ​കി​യ​ട്ടു​ണ്ട്. മ​ഴ​യ്ക്കാെ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ല​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക മേ​ഖ​ല ത​ക​ർ​ന്ന​ടി​ഞ്ഞു. പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ൽ വാ​ഴ, മ​ര​ച്ചീ​നി, റ​ബ്ബ​ർ എ​ന്നി​വ​യ്ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

അ​മ്പ​ല​നി​ര​പ്പ് റെ​ജി​ഭ​വ​ൻ റെ​ജി, കു​രാ സ​ന്തോ​ഷ് ഭ​വ​നി​ല്‍ വാ​സു​ദേ​വ​ന്‍ പി​ള്ള, മ​ഞ്ഞ​ക്കാ​ല അ​ദ്വൈ​ത​ത്തി​ൽ അ​ഭ​യാ​ന​ന്ദ​ൻ, ന​ടു​ത്തേ​രി അ​രു​ൺ ഭ​വ​നി​ൽ സ​ദാ​ശി​വ​ൻ പി​ള​ള, ന​ടു​ത്തേ​രി ക​റു​ക​യി​ൽ വീ​ട്ടി​ൽ ഷാ​ജി, പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​പ്പ​ൻ, ഗ​ണ​പ​തി പി​ള​ള, ന​ടു​ത്തേ​രി പു​തു​പ്പ​ള​ളി മ​ഠ​ത്തി​ൽ മ​ധു​സൂ​ദ​ന​ൻ ന​മ്പ്യാ​തി​രി, ത​ത്ത​മം​ഗ​ലം മീ​രാ ഭ​വ​നി​ൽ വാ​സു​ദേ​വ​ൻ ഉ​ണ്ണി എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്. കു​ല​ച്ച വാ​ഴ​ക​ളാ​ണ് അ​ധി​ക​വും. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക്യ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

നാ​ശം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ക്യ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. അ​പ്ര​തീ​ക്ഷി​യ ചു​ഴ​ലി​കാ​റ്റ് കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ത്ത​തി​ൻ​റെ ഞെ​ട്ട​ലി​ലാ​ണ് ക​ർ​ഷ​ക​ർ.​ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ​ട്ടാ​ഴി​യി​ല്‍ വൈ​ദ്യു​തി വ​കു​പ്പി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം.​ഇ​രു​പ​ത് പോ​സ്റ്റു​ക​ളും,ര​ണ്ട് 11 കെ ​വി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു.​നാ​ല്പ​തി​ല​ധി​കം ഇ​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ക​മ്പി​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ഛേദി​ക്ക​പ്പെ​ട്ടു.​

വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ പ​ട്ടാ​ഴി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ കൊ​ട്ടാ​ര​ക്ക​ര, ചെ​ങ്ങ​മ​നാ​ട്, പു​ത്തൂ​ര്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​യി കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ച് അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ വൈ​കുന്നേരം ആ​റോ​ടെ വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍വ സ്ഥി​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി വ​കു​പ്പി​ന് മാ​ത്രം അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.