കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Thursday, April 25, 2019 11:12 PM IST
ച​വ​റ : കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ൾ​ക്ക് തേ​വ​ല​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ​ട​പ്പ​നാ​ൽ യു​വ സാം​സ്ക്കാ​രി​ക വേ​ദി​യാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കും നാ​ട്ടു​ക്കാ​ർ​ക്കു​മാ​യി ഫു​ട്ബോ​ൾ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ ഫെ​സ്റ്റ് 28 ന് ​സ​മാ​പി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം.​എ​ല്‍.​എ നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ൻ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​ഷി​ഹാ​ബ് കി​ക്കോ​ഫ് ന​ട​ത്തി.

തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​താ കു​മാ​രി, റിട്ട. എ​സ്പി ​ക​ള​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, അ​രീ​ക്കാ​വ് ദേ​വീ ക്ഷേ​ത്ര ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ക്ല​ബ്ബ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ, ഖ​ജാ​ന്‍​ജി ഷെ​മീ​ർ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

അ​രി​ന​ല്ലൂ​ര്‍ അ​രീ​ക്കാ​വ് ക്ഷേ​ത്ര മൈ​താ​ത്ത് ഫ്‌​ള​ഡ് ലൈ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ഫ്‌​ളെ​ഡ് ലൈ​റ്റി​ന്‍റെ സ​ഹോ​യ​ത്തോ​ടെ ന​ട​ത്തു​ക. 28ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.ര​ണ്ടാ​മ​ത്തെ ഫു​ട്‌​ബോ​ള്‍​മ​ത്സ​ര​മാ​ണ് യു​വ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.നൈ​ജീ​രി​യ​ൻ താ​ര​ങ്ങ​ളും സ​ന്തോ​ഷ് ട്രോ​ഫി ,യൂ​ണി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് മ​ത്സ​രം .