യു​വാ​വി​നു വെ​ട്ടേ​റ്റ സം​ഭ​വം: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, April 25, 2019 11:12 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : തൊ​ടി​യൂ​രി​ൽ അ​ക്ര​മി​ക​ൾ യു​വാ​വി​ന് വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പോ​ലീ​സി​ൽ പി​ടി​യി​ലാ​യി. ക​ല്ലേ​ലി​ഭാ​ഗം​കാ​ട്ടി​ൽ തെ​ക്ക​തി​ൽ നി​യാ​സ്, ഷ​ഹ​നാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി കാ​ട്ടൂ​ര​യ്യ​ത്ത് ക്രി​ക്ക​റ്റു​ക​ളി​ച്ചു​കൊ​ണ്ട് നി​ൽ​ക്ക​വെ​യാ​ണ് ആ​റോ​ളം വ​രു​ന്ന സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മ​ത്തി​ൽ തൊ​ടി​യൂ​ർ കാ​ട്ടൂ​ർ തെ​ക്ക​തി​ൽ ഗോ​പി​യു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (24) നെ ​ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം ആറോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘ​മാ​ണ് കൃ​ഷ്ണ​കു​മാ​റി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നു് പോ​ലീ​സ് പ​റ​ഞ്ഞു.​ ആ​ക്ര​മി​ക​ൾ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു് പോ​ലീ​സ് പ​റ​ഞ്ഞു.
മു​ഖ​ത്തും, വ​യ​റി​നും, കൈ​ക്കും ഗു​രു​ത​ര​മാ​യി യു​വാ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി ആശുപത്രിയിലും തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി എ ​സി പി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പു​ചെ​യ്യു​ന്നു.