കാ​ഞ്ഞി​ര​കോ​ട് ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷാ​ർ​ച്ച​ന സ​മാ​പ​നം നാ​ളെ
Thursday, April 25, 2019 11:12 PM IST
കു​ണ്ട​റ: കാ​ഞ്ഞി​ര​കോ​ട് മേ​ജ​ർ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത് ല​ക്ഷാ​ർ​ച്ച​ന നാ​ളെ സ​മാ​പി​ക്കും. ത​ന്ത്രി​മു​ഖ്യ​ൻ പ​ടി​ഞ്ഞാ​റേ പു​ല്ലാം​വ​ഴി ദേ​വ​ൻ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് ല​ക്ഷാ​ർ​ച്ച​ന​യ്ക്ക് തു​ട​ക്ക​മാ​യ​ത്. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പ്ര​ദീ​പ് ച​ന്ദ്ര​നാ​ണ് പരിപാടികൾക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നാ​ളെ ന​ട​ക്കു​ന്ന ല​ക്ഷാ​ർ​ച്ച​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ 5.15ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​ന​വും എ​ട്ടി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണ​വും വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന​യും ഏ​ഴി​ന് ഭ​ജ​നാ​മൃ​ത ജ​പോ​ത്സ​വ​വും അ​ഖ​ണ്ഡ​നാ​മ ജ​പ​യ​ജ്ഞ​വും ന​ട​ക്കും. നാ​ളെ രാ​വി​ലെ അ​ഞ്ചി​ന് ന​ട​തു​റ​ക്കും. തു​ട​ർ​ന്ന് ഏ​ഴു​വ​രെ നി​ർ​മാ​ല്യ​ദ​ർ​ശ​നം, ഗ​ണ​പ​തി​ഹോ​മം, ഉ​ഷ​പൂ​ജ എ​ന്നി​വ​യു​ണ്ടാ​കും.

7.15നാ​ണ് ഭ​ക്തി​സാ​ന്ദ്ര​മാ​യ ല​ക്ഷാ​ർ​ച്ച​ന, തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ഭാ​ഷ​ണം, 12.5ന് ​സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​രം ആ​റി​ന് കൊ​ട്ടാ​ര​ക്ക​ര ക്ഷേ​ത്ര ക​ലാ​പീ​ഠം അ​വ​ത​രി​പ്പി​ക്കു​ന്ന സോ​പാ​ന​സം​ഗീ​തം, 6.30ന് ​സ​ന്ധ്യാ​സേ​വ, ഏ​ഴി​ന് ക​ല​ശാ​ഭി​ഷേ​കം, എ​ട്ടി​ന് അ​ത്താ​ഴ​പൂ​ജ എ​ന്നി​വ​യോ​ടെ ല​ക്ഷാ​ർ​ച്ച​ന സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പ്ര​ദീ​പ് ച​ന്ദ്ര​ൻ, ക​മ്മി​റ്റി​യം​ഗം കെ. ​ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.