വി​ശ​ക​ല​ന​ത്തി​ലെ വി​ശ്വാ​സ​വു​മാ​യി മു​ന്ന​ണി​ക​ൾ
Thursday, April 25, 2019 11:12 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ബൂ​ത്തു​ത​ല വി​ശ​ക​ല​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ. വോ​ട്ടു​വി​ഹി​തം വ​ർ​ധി​ക്കു​മെ​ന്ന അ​ടി​യു​റ​ച്ച വി​ശ്വാ​സ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും എ​ത്തി​നി​ൽ​ക്കു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ ഏ​റ്റ​വും കു​റ​ഞ്ഞ​ത് അ​ര​ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്നാ​ണ് മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ച​വ​റ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​യി​രി​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​ട​തു​മു​ന്ന​ണി​യു​ടെ ബൂ​ത്തു​ത​ല ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച ശേ​ഷം നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ 35000 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ക്കു​മെ​ന്നാ​ണ്. 30000-നും 40000-​നും മ​ധ്യേ ഭൂ​രി​പ​ക്ഷ​മാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല വി​ഷ​യം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ സ്ഥി​തി​ക്ക് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി-​എ​ൻ​ഡി​എ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് കി​ട്ടി​യ​ത് 58,671 വോ​ട്ടു​ക​ൾ ആ​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും അ​വ​കാ​ശ​വാ​ദം സ​മാ​ന​മാ​ണ്. ഇ​രു​കൂ​ട്ട​രും ഈ ​വോ​ട്ടു​ക​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കും എ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ന്നി വോ​ട്ട​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലും മൂ​ന്ന് മു​ന്ന​ണി​ക​ളും ഇ​തേ നി​ല​പാ​ടാ​ണ്. എ​ല്ലാ​വ​രും പു​തു​വോ​ട്ട​ർ​മാ​രെ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി അ​വ​ത​രി​പ്പി​ച്ചാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. 370000 ക​ന്നി വോ​ട്ട​ർ​മാ​രാ​ണ് കൊ​ല്ല​ത്തു​ള്ള​ത്. ഇ​വ​രു​ടെ മ​ന​സ് കൊ​ല്ല​ത്തെ വോ​ട്ടെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം.

കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​കാ​രം, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ടി​ൽ മ​ത്സ​രി​ച്ച​തി​ന്‍റെ അ​നു​കൂ​ല ത​രം​ഗം, ശ​ബ​രി​മ​ല വി​ഷ​യം അ​ട​ക്ക​മു​ള്ള​വ വോ​ട്ടിം​ഗി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ​താ​യി യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. സ്ത്രീ​ക​ൾ കൂ​ട്ട​ത്തോ​ടെ വോ​ട്ടി​ടാ​നെ​ത്തി​യ​തും യു​ഡി​എ​ഫി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ൽ‌​കു​ന്ന ഘ​ട​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന് അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കാ​മെ​ന്ന വി​ശ്വാ​സ​വും അ​വ​ർ​ക്കു​ണ്ട്.

എ​ന്നാ​ൽ യു​ഡി​എ​ഫി​ന്‍റെ ഈ ​നി​ഗ​മ​ന​ങ്ങ​ളെ​ല്ലാം പൊ​ള്ള​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വി​ശ​ക​ല​നം. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ച​വ​റ​യി​ൽ ശാ​ക്തി​ക​ബ​ലാ​ബ​ല​ത്തി​ൽ വ​ൻ മാ​റ്റം വ​ന്ന​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ ല​ഭി​ക്കു​മെ​ന്നാ​ണ് ബൂ​ത്തു​ത​ല വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ട​ത് അ​വ​കാ​ശ​വാ​ദം.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​വ​റ​യി​ൽ പ്രേ​മ​ച​ന്ദ്ര​ന്‍റെ ഭൂ​രി​പ​ക്ഷം 24,441 വോ​ട്ടു​ക​ൾ ആ​യി​രു​ന്നു. പ​ക്ഷേ തു​ട​ർ​ന്ന് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഈ ​വ​ൻ ഭ​രി​പ​ക്ഷ​ത്തെ ക​ട​ത്തി​വെ​ട്ടി എ​ൽ​ഡി​എ​ഫി​ലെ എ​ൻ.​വി​ജ​യ​ൻ​പി​ള്ള 6198 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ​ൻ​പി​ള്ള​ക്കു​ള്ള സ്വാ​ധീ​നം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ​യു​ടെ പ്ര​ധാ​ന ഘ​ട​കം.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് കൊ​ല്ല​ത്ത് ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ള്ള വ​ർ‌​ധ​ന 2.27 ശ​ത​മാ​ന​മാ​ണ്. അ​തേ സ​മ​യം 2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും ശ​ത​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.

.08 ശ​ത​മാ​ന​ത്തി​ന്‍റെ നേ​രി​യ കു​റ​വാ​ണ് ഇ​ക്കു​റി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​നി​യാ​വ​ർ​ത്ത​നം ഉ​ണ്ടാ​കു​മെ​ന്ന അ​മി​ത പ്ര​തീ​ക്ഷ​യൊ​ന്നും എ​ൽ​ഡി​എ​ഫി​നി​ല്ല. എ​ങ്കി​ലും ച​ട​യ​മം​ഗ​ല​വും പു​ന​ലൂ​രും ബാ​ല​ഗോ​പാ​ലി​ന് മി​ക​ച്ച മാ​ർ​ജി​ൻ സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് ഇ​ട​തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ. ഇ​ര​വി​പു​ര​വും കൊ​ല്ല​വും ചാ​ത്ത​ന്നൂ​രും കൈ​വി​ടി​ല്ലെ​ന്നും അ​വ​ർ ക​രു​തു​ന്നു.

ച​വ​റ കൂ​ടാ​തെ കൊ​ല്ലം, കു​ണ്ട​റ, ഇ​ര​വി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ചാ​ത്ത​ന്നൂ​രി​ലും അ​വ​ർ മേ​ൽ​ക്കൈ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ഇ​ക്കു​റി പോ​ളിം​ഗ് ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ച​വ​റ​യി​ലാ​ണ്. അ​ത്ര​യ്ക്ക് ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ഈ ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്പി​യു​ടെ ത​ല​സ്ഥാ​ന​മെ​ന്ന് വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന ഇ​വി​ടെ അ​വ​ർ പി​ന്നോ​ട്ട് പോ​യാ​ൽ അ​ത് പാ​ർ​ട്ടി​ക്ക് മേ​ൽ​വി​ലാ​സം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് തു​ല്യ​മാ​യി​രി​ക്കും.

പോ​ളിം​ഗ് അ​ന​ന്ത​ര ക​ണ​ക്കു​ക​ളി​ൽ പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യും അ​ർ​പ്പി​ക്കു​ന്പോ​ഴും യു​ഡി​എ​ഫി​ലും എ​ൽ​ഡി​എ​ഫി​ലും അ​ൽ​പ്പം ആ​ശ​ങ്ക ഇ​ല്ലാ​തി​ല്ല. ക​ണ​ക്കെ​ടു​പ്പു​ക​ൾ​ക്കും ക​ണ​ക്ക് കൂ​ട്ട​ലു​ക​ൾ​ക്കും കി​ഴി​ക്ക​ലി​നു​മൊ​ക്കെ ഒ​രു​മാ​സ​ത്തെ സാ​വ​കാ​ശം ഉ​ണ്ടെ​ന്ന് പ​റ​യു​ന്പോ​ഴും അ​ന്തി​മ ജ​ന​വി​ധി എ​ന്താ​കും എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ​വ​ർ.

ഇ​ട​തു​മു​ന്ന​ണി​യു​ടെ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പോ​ള​യ​ത്തോ​ടി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ത്ത് ബൂ​ത്തു​ത​ല റി​പ്പോ​ർ​ട്ടു​ക​ൾ വി​ല​യി​രു​ത്തി. കൊ​ല്ല​ത്തി​ന്‍റെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​ങ്കെ​ടു​ത്തു.