കൊ​ടി​ക്കു​ന്നിലിന് മികച്ച ഭൂ​രി​പ​ക്ഷം ല​ഭി​ക്കും: യു​ഡി​എ​ഫ്
Thursday, April 25, 2019 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ അ​ന്പതി​നാ​യി​ര​ത്തി​ന് മു​ക​ളി​ലു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യോ​ഗം വി​ല​യി​രു​ത്തി. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നും വ​ര്‍​ഗീ​യ ഫാ​സി​സ​ത്തി​നു​മെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യ​മാ​ണ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന വ​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​ക​ളു​ടെ മി​ക​വാ​ണ് ബൂ​ത്തുത​ലം വ​രെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വെ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കും.

സ്ഥാ​നാ​ര്‍​ത്ഥി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​യി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ എം​പി, കേ​ന്ദ്ര​സ​ഹ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ക്കും മു​ത​ല്‍ വി​ജ​യ​സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എം.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ത്ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കോ​ശി എം. ​കോ​ശി, ജോ​സി സെ​ബാ​സ്റ്റി​യ​ന്‍, അ​ഡ്വ.​കെ.​പി.​ശ്രീ​കു​മാ​ര്‍, ജി.​ര​തി​കു​മാ​ര്‍, പി.​എ​സ്.​ര​ഘു​റാം, കെ.​എ​ന്‍.​വി​ശ്വ​നാ​ഥ​ന്‍, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, എ​ഴു​കോ​ണ്‍ നാ​രാ​യ​ണ​ന്‍, ബെ​ന്നി കാ​ക്കാ​ട്, കെ.​കെ.​ഷാ​ജു, വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, അ​ഡ്വ.​കെ.​ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍, കെ.​സ​ണ്ണി​ക്കു​ട്ടി, പ്ര​സ​ന്ന​കു​മാ​ര്‍ തുടങ്ങിയവർ ‍ പ്ര​സം​ഗി​ച്ചു.