വ​യോ​ധി​ക​യ്ക്ക് തെരുവ് നാ​യയുടെ ക​ടി​യേറ്റു
Thursday, April 25, 2019 11:12 PM IST
ച​വ​റ: ച​വ​റ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി.​ച​വ​റ കു​രി​ശൂം മൂ​ട്ടി​ല്‍ പ​ട​ന്ന പ്ര​ദേ​ശ​ത്ത് വ​യോ​ധി​ക​യെ തെ​രു​വ് നാ​യ ക​ടി​ച്ചു.​ വെ​ളി​യ​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ക​ല്യാ​ണി (90) യെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ന് പു​റ​ത്തി​രു​ന്ന് ചാ​യ കു​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഓ​ടി വ​ന്ന നാ​യ ക​ടി​ക്കു​ക​യാ​യി​രു​ന്നു.​ ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ര്‍ വ​ന്ന​പ്പോ​ഴേ​ക്കും നാ​യ ഓ​ടി​ക്ക​ള​ഞ്ഞു.

സ​മീ​പ​ത്തെ റോ​ഡി​ല്‍​ക്കൂ​ടി​പോ​യ പ​ല​രെ​യും നാ​യ് ക​ടി​ക്കാ​നാ​യി ഓ​ടി​ച്ചു.​ ഇ​തി​നി​ട​യി​ല്‍ റോ​ഡി​ല്‍ നി​ന്ന സോ​ള​മ​ന്‍ (55) തെ​രു​വ് നാ​യ വ​രു​ന്ന​ത് ക​ണ്ട് ഓ​ടി വീ​ണ് പ​രി​ക്കേറ്റു. ​പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ തെരുവ് നാ​യ ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ക​യാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ ക​ല്യാ​ണി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.