കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​വ​രെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Thursday, April 25, 2019 11:12 PM IST
ശാ​സ്താം​കോ​ട്ട: കി​ണ​റ്റി​ൽ വീ​ണ കോ​ഴി​യെ പു​റ​ത്ത് എ​ടു​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ ആ​ളി​നെ​യും ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​നെ​യും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ഴു​ത്തി. ​ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ​പോ​രു​വ​ഴി ക​മ്പ​ല​ടി സു​മ​യ്യാ മ​ൻ​സി​ലി​ൽ ജ​ലാ​ലു​ദ്ദീ​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ കോ​ഴി​യെ പു​റ​ത്തെ​ടു​ക്കാ​ൻ അ​മ്പ​ല​ത്തും ഭാ​ഗം സ്വ​ദേ​ശി​യാ​യ ര​വി(50) കി​ണ​റ്റി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി കി​ണ​റ്റി​ൽ നി​ന്ന് ക​യ​റാ​ൻ പ​റ്റാ​തി​രു​ന്ന ര​വി​യെ ര​ക്ഷി​ക്കാ​ൻ ശാ​സ്താം​കോ​ട്ട ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​വി​യെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ ഫ​യ​ർ​ഫോ​ഴ്സ് ഡ്രൈ​വ​ർ അ​രു​ണും കി​ണ​റ്റി​ൽ കു​ടു​ങ്ങി. പി​ന്നീ​ട് ഇ​രു​വ​രെ​യും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്ത് എ​ടു​ക്കു​ക​യും ശാ​സ്താം കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു.