ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക മേ​യ് 20ന്
Thursday, April 25, 2019 11:14 PM IST
കൊല്ലം : ​അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡ്, കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​മ്പ​ലം, ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​മ്പോ​ട്, ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ടും​പു​റം എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക 2019 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ര്‍​ണ​യി​ച്ച് പു​തു​ക്കും.

വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും മേ​യ് ഒ​ന്‍​പ​തു​വ​രെ lselection.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ സ​മ​ര്‍​പ്പി​ക്കാം. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക മേ​യ് 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.