ത്യാഗരാജ സ്കൂൾ മ്യൂസിക് ആന്‍റ് ഡാൻസ് വാർഷികം ഇന്ന്
Thursday, April 25, 2019 11:14 PM IST
പു​ന​ലൂ​ർ: കേ​ര​ള -കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ​യും കേ​ര​ള സ്റ്റേ​റ്റ് യൂ​ത്ത് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റേ​യും അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ ​ത്യാ​ഗ​രാ​ജ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആന്‍റ് ഡാ​ൻ​സി​ന്‍റെ 117 ാമ​ത് വാ​ർ​ഷി​ക​വും പു​തു​താ​യി നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇന്ന് ചെ​മ്മ​ന്തൂ​ർ കെ. ​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ക്കും.

രാവിലെ 9.30ന് ​ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് .വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാവിലെ 11ന് ​ക​വി​യ​ര​ങ്ങ്, ഉച്ചയ്ക്ക് 12 ന് ​വ​യ​ലി​ൻ സോ​ളോ, ഒ​ന്നി​ന് ക​ലാ​ല​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ വി​രു​ന്ന്. വൈ​കുന്നേരം നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം മന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം മു​ൻ എം​പി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ല​ൻ നി​ർ​വ​ഹി​ക്കും.

നൃ​ത്ത സ​ന്ധ്യ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ .​രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഏ​ബ്ര​ഹാം മാ​ത്യം, മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ടി.​എ​സ്.​ജ​യ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.