കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും കെഎ​സ്ആ​ര്‍ടിസി കൂ​ടു​ത​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു
Thursday, April 25, 2019 11:14 PM IST
പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും കെ ​എ​സ്ആ​ര്‍ടിസി കൂ​ടു​ത​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു.​ പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, കോ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി വ​ഴി തി​രു​വ​ല്ല​യ്ക്കു​ള്ള പു​തി​യ ചെ​യി​ന്‍​സ​ര്‍​വീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്.

​ഗ്രാ​മീ​ണ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കെ ​എ​സ് ആ​ര്‍ ടി ​സി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ല്ല​യി​ലേ​ക്ക് ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.​ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പു​ണ്ടാ​യി​രു​ന്ന​തും എ​ന്നാ​ല്‍ പി​ന്നീ​ട് നി​ര്‍​ത്ത​ലാ​ക്ക​പ്പെ​ട്ട​തു​മാ​യ റൂ​ട്ടാ​ണ് ഇ​ത്.​

സ​മാ​ന്ത​ര സ​ര്‍​വീ​സു​കാ​ര്‍ കൈ​യ​ട​ക്കി​വ​ച്ച ഇ​തു​വ​ഴി യാ​ത്രി​ക​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.​പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​റു സ​ര്‍​വീ​സു​ക​ള്‍ പു​തു​താ​യി അ​നു​വ​ദി​ച്ചു.​ രാ​വി​ലെ 4.30മു​ത​ല്‍ രാ​ത്രി 7.30വ​രെ പ​തി​ന​ഞ്ച് മി​നി​ട്ടി​ന്‍റെ ഇ​ട​വേ​ള​ക​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് എറ്റിഓ ​തോ​മ​സ് മാ​ത്യു അ​റി​യി​ച്ചു.