ഓ​ട്ടോറിക്ഷ ഡ്രൈ​വ​റെ മര്‍​ദി​ച്ച​താ​യി പ​രാ​തി
Thursday, April 25, 2019 11:14 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: ഓ​ട്ടം പോ​യ​തി​ന്‍റെ പ​ണം ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ സം​ഘം ചേ​ര്‍​ന്ന് ഓ​ട്ടോറി ക്ഷ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.​ ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി ഭാ​ഗ​ത്ത് മു​ക്കോ​ടി വി​ള ഇ​റ​ക്ക​ത്ത് വീ​ട്ടി​ല്‍ സു​നി​ല്‍​ലാ​ലി ( 28) നെ​യാ​ണ് മ​ര്‍​ദി​ച്ചു എ​ന്ന് കാ​ണി​ച്ച് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.​

തേ​രു​വി​ള മു​ക്കി​ല്‍ ഓ​ട്ടോ​യു​മാ​യി കി​ട​ക്കു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഓ​ട്ടം പോ​യ​തി​ന്‍റെ ബാ​ക്കി പ​ണം ചോ​ദി​ച്ച​പ്പോ​ല്‍ ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് ബ​ല​മാ​യി പി​ടി​ച്ച് മ​ദ്യം വാ​യി​ല്‍ ഒ​ഴി​ച്ച​തി​ന് ശേ​ഷം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​രാ​കാ​യു​ധം ഉ​പ​യോ​ഗി​ച്ച വെ​ട്ടാ​ന്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു. ​ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.