പു​ന​ലൂ​ർ ടൗ​ൺ ജു​മാ മ​സ്ജി​ദ് നാടിന് സമർപ്പിച്ചു
Thursday, April 25, 2019 11:15 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ ആ​ല​ഞ്ചേ​രി മു​സ്ലീം ​ജ​മാ​അ​ത്ത് പു​ന​ർ​നി​ർ​മി​ച്ച ടൗ​ൺ ജു​മാ​മ​സ്ജി​ദ് വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഇ​ന്ന​ലെ വൈ​കുന്നേരം അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി വ​ർ​ക്ക​ല മ​ന്നാ​നി​യ ഇ​സ് ലാ​മി​ക യൂ​ണി​വേ​ഴ്സി​റ്റി പ്രി​ൻ​സി​പ്പ​ൽ ശൈ​ഖു​ന കെ.​പി. അ​ബൂ​ബ​ക്ക​ർ ഹ​സ്ര​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ള്ളി​ക്കു​വേ​ണ്ടി ന​മ്മ​ൾ ചെ​ല​വി​ടു​ന്ന​തൊ​ന്നും ന​ഷ്ട​മാ​കി​ല്ലെന്നും ഇ​രു​ലോ​ക​ത്തും അ​ത് പ​ല​മ​ട​ങ്ങ് പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ള്ളി​ക​ൾ അ​ല്ലാ​ഹു​വി​ന് ഇ​ഷ്ട​മാ​യ രീ​തി​യി​ൽ ന​മ​സ്കാ​രം പോ​ലു​ള്ള ആ​രാ​ധ​ന​ക​ളാ​ൽ അ​ല​ങ്ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി പ​റ​ഞ്ഞു. ഇ​സ്ലാ​മി​ക ശ​രീ​അ​ത്ത് മു​സ് ലീം​ക​ളു​ടെ ജീ​വി​ത ച​ര്യ​യാ​യാ​ണ്. ഇ​തി​ന് എ​തി​രാ​കു​ന്ന ഏ​ക​സി​വി​ൽ​കോ​ട് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ശ​രീ​അ​ത്ത് സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഏ​ത​റ്റം​വ​രേ​യും പോ​കും. ഈ ​ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ആ​ദ്യം​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. എ​ന്നി​രു​ന്നാ​ലും അ​വ​സ​രം വ​രു​മ്പോ​ൾ ഇ​വ​ർ ഏ​ക​സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്നും സ​മു​ദാ​യം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ബ​ഷീ​ർ, നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ​സ്. ബ​ഷീ​ർ, അ​ല​ഞ്ചേ​രി ജ​മാ​അ​ത്ത് ഇ​മാം നൗ​ഷാ​ദ് നി​സാ​മി, സി​ദ്ദീ​ഖ് വ​ള​ള​ക്ക​ട​വ് എ​ന്നി​വ​ർ പ്രസംഗിച്ചു. ഇ​മാ​മു​മാ​ർ, ജ​മാ​അ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി​യാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. പ​ള്ളി നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ എം.​എ നൗ​ഷാ​ദ്, ആ​ർ​ക്കി​ടെ​ക്ട് ഷി​ബു അ​ബു​സാ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നാ​ലു​നി​ല​ക​ളു​ള്ള പ​ള്ളി​യി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു നി​ല​ക​ളി​ൽ ഒ​രേ​സ​മ​യം 500 ഓ​ളം ആ​ളു​ക​ൾ​ക്ക് ന​മ​സ്ക​രി​ക്കാ​നാ​കും. കാ​ല​പ​ഴ​ക്ക​ത്തി​ലാ​യ പ​ള്ളി​യു​ടെ പു​ന​നി​ർ​മാ​ണം 2015 ജൂ​ണി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ന​മ​സ്കാ​ര​ത്തി​ലും മ​റ്റും പ​ങ്കാ​ളി​ക​ളാ​യി.