വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; ഡ്രൈ​വ​ര്‍ മ​രി​ച്ചു
Wednesday, May 15, 2019 12:30 AM IST
പ​ത്ത​നാ​പു​രം: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം വ​ന്ന് ഡ്രൈ​വ​ര്‍ മ​രി​ച്ചു. പാ​തി​രി​ക്ക​ല്‍ പാ​ല​മൂ​ട്ടി​ല്‍ നി​ഷ മ​ന്‍​സി​ലി​ല്‍ പൊ​ന്ന​പ്പ റാ​വു​ത്ത​ര്‍ (പൊ​ന്ന​പ്പ​ന്‍ - 68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ത്ത​നാ​പു​രം പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ആ​യി​രു​ന്നു സം​ഭ​വം.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യ ഇ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ണു. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന പൊ​ന്ന​പ്പ റാ​വു​ത്ത​റെ ശ്ര​ദ്ധി​ച്ച​ത്. അ​വി​ടെ നി​ന്നും പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഖ​ബ​റ​ട​ക്കം പ​ത്ത​നാ​പു​രം ടൗ​ണ്‍ മു​സ്‌​ലിം ജ​മാ അ​ത്ത് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ന്നു. ത​ങ്ക​മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ഷ,നി​സാം,നി​ഷാ​ദ് .മ​രു​മ​ക്ക​ൾ: മു​ബാ​ഷ്, മ​ജീ​ന, ആ​ൻ​സി.