പത്തനാപുരത്ത് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി യാഥാർഥ്യത്തിലേക്ക്
Saturday, May 18, 2019 11:12 PM IST
പ​ത്ത​നാ​പു​രം: ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്ന പ​ത്ത​നാ​പു​ര​ത്തി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. ഒ​മ്പ​ത് സ്പെ​ഷ്യാ​ലി​റ്റി ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​വു​മാ​യി ഇ ​എം എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഈ മാസം അ​വ​സാ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ജൂ​ൺ ആ​ദ്യ​വാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ശു​പ​ത്രി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ​ത്ത​നാ​പു​രം ആ​സ്ഥാ​ന​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​എംഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.​

അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി, ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഇ ​എ​ൻടി, ​ത്വ​ക് രോ​ഗ​വി​ഭാ​ഗം, അ​ന​സ്തേ​ഷ്യോ​ള​ജി എ​ന്നീ സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ​ക് പു​റ​മേ ഫാ​ർ​മ​സി, എ​ക്സ് റേ, ​ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ്‌ ,ടി ​എംടി, ​എ​ക്കോ​ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കും സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​യ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ, ലേ​ബ​ർ റൂം, ​നി​യോ നേ​റ്റ​ൽ ഐ ​സി യു, ​മെ​ഡി​ക്ക​ൽ ഐസിയു, ​സ​ർ​ജി​ക്ക​ൽ ഐസിയു, ​കൂ​ടാ​തെ പേ ​വാ​ർ​ഡു​ക​ൾ, ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ എ​ന്നി​വ​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്.​ സെ​ൻ​ട്ര​ൽ സ്റ്റെ​റൈ​ൽ​സ​പ്ലൈ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സൗ​ക​ര്യ​മു​ള്ള പ​ത്ത​നാ​പു​ര​ത്തെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി കൂ​ടി​യാ​ണി​ത്.
ചി​കി​ത്സാ​സാ രം​ഗ​ത്തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ട് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശാ​ല​മാ​യ ലോ​ബി, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ളും കൂ​ടാ​തെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​ൻ, സെ​ൻ​ട്ര​ലൈ​സ്ഡ്യു യുപിഎ​സ്, ജ​ന​റേ​റ്റ​ർ, കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2017 മേ​യ് ര​ണ്ടി​ന് മു​ൻ രാ​ജ്യ​സ​ഭാം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, സ​ഹ​ക​ര​ണ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ കെ ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​മാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ത്ത​നാ​പു​ര​ത്ത് ഒ​രു സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2017 ഓ​ഗ​സ്റ്റ് 27 ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സൊ​സൈ​റ്റി പ​ത്ത​നാ​പു​രം ഠൗ​ണി​ൽ ഒ​രു കെ​ട്ടി​ട​വും വ​സ്തു​വും പാ​ട്ട​ത്തി​നെ​ടു​ത്തു.​തു​ട​ർ​ന്ന് ആ​ധു​നി​ക ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 9000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​മു​ള്ള പു​തി​യ കെ​ട്ടി​ടം കൂ​ടി പ​ണി​ക​ഴി​പ്പി​ച്ചു.

സ​മീ​പ ആ​ശു​പ​ത്രി​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ ചി​കി​ത്സാ നി​ര​ക്കു​ക​ളാ​ണ് ഇ ​എം എ​സ് ആ​ശു​പ​ത്രി​യി​ൽ ഈ​ടാ​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സം​ഘം പ്ര​സി​ഡ​ന്‍റ് ബി ​ദ​സ്ത​ഗീ​ർ സാ​ഹി​ബ്, ഓ​ണ​റ്റി സെ​ക്ര​ട്ട​റി എ​ൻ. ജ​ഗ​ദീ​ശ​ൻ, ഭ​ര​ണ സ​മി​തി​യം​ഗം എം ​മീ​രാ പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​രം​ഭ​ത്തി​ൽ 60 ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. ​ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. കൊ​ല്ലം എ​ൻ എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കി വ​രു​ന്ന​ത്.​ ല​ബോ​ട്ട​റി എ​ക്സ്റെ സ്കാ​നിം​ഗ്, ഐസിയു​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ എ​ന്നി​വ​ിട​ങ്ങ​ളി​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 300 ല​ധി​കം വ്യ​ക്തി​ക​ളി​ൽ നി​ന്നും ഓ​ഹ​രി​യാ​യി സ​മാ​ഹ​രി​ച്ച മൂ​ന്ന് കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം. ഓ​ഹ​രി സ​മാ​ഹ​ര​ണം തു​ട​രു​ക​യാ​ണ്.10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാല് ഘ​ട്ട​ങ്ങ​ളി​ലാ​യി 500 കി​ട​ക്ക​ക​ളു​ള്ള മ​ൾട്ടി ​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യും, പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സ്ഥാ​പി​ക്കു​ക​യാ​ണ് സം​ഘ​ത്തിന്‍റെ ല​ക്ഷ്യം.​ ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ള്ള​ത്.

ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നാ​ടി​യാ​യി ഇന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാന്പ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. ​ഇഎം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​യും കൊ​ല്ലം എ​ൻഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​യും ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. ബ്ല​ഡ് പ്ല​ഷ​ർ, ബ്ല​ഡ് ഷു​ഗ​ർ, പ​രി​ശോ​ധ​ന​ക​ളും ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഇ​സിജി ​പ​രി​ശോ​ധ​ന​ക​ളും, മ​രു​ന്നും സൗ​ജ​ന്യ​മാ​യി​രി​ക്കും.​രാ​വി​ലെ ഒന്പതുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യാ​ണ് ക്യാ​മ്പ്.