ബൈ​ക്കി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ഗൃഹനാഥന് ദാ​രു​ണാ​ന്ത്യം
Sunday, May 19, 2019 2:03 AM IST
കൊ​ട്ടാ​ര​ക്ക​ര : ബൈ​ക്കി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ റി​ട്ട. സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. പു​ത്തൂ​ർ പ​വി​ത്രേ​ശ്വ​രം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സോ​മ​ൻ ന​ഗ​ർ കൃ​പ ഹൗ​സി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നു​മാ​യ ജോ​ൺ പ്ര​സാ​ദ് (58) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ടും​ബ​വീ​ടാ​യ പ​വി​ത്രേ​ശ്വ​രം വ​ലി​യ​വി​ള വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം പു​ന​ലൂ​രി​ലെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് ട്രാ​ഫി​ക് സ​ർ​ക്കി​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ റോ​ഡി​ൽ നി​ന്നും പു​ല​മ​ൺ റോ​ഡി​ലേ​ക്ക് തി​രി​യ​വേ ജോ​ൺ പ്ര​സാ​ദ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ അ​തെ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടി​പ്പ​റി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ജോ​ൺ പ്ര​സാ​ദി​ന്‍റെ ത​ല​യി​ലൂ​ടെ ടി​പ്പ​റി​ന്‍റെ പി​ൻ ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി പ്ര​സാ​ദ് മ​റ്റൊ​രു ബൈ​ക്കി​ൽ പു​റ​കെ ഉ​ണ്ടാ​യി​രു​ന്നു.

പ​വി​ത്രേ​ശ്വ​ര​ത്ത് നി​ന്ന് യാ​ത്ര തി​രി​ച്ച​പ്പോ​ൾ സ​ജി പ്ര​സാ​ദി​ന്‍റെ മ​ക​ൻ 14 കാ​ര​ൻ ജോ​ൺ പ്ര​സാ​ദി​നോ​ടൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കൊ​ട്ടാ​ര​ക്ക​യ്ക്ക് സ​മീ​പം അ​വ​ണൂ​രി​ൽ വെ​ള്ളം കു​ടി​ക്കാ​നാ​യി ജോ​ൺ പ്ര​സാ​ദ് ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ മ​ക​ൻ പി​ന്നീ​ട് പി​താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ ക​യ​റി യാ​ത്ര തു​ട​ർ​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ : അ​നി​ല. മ​ക്ക​ൾ : അ​ജി​ൻ, അ​ജി​ന. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.