ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, May 19, 2019 2:03 AM IST
ശാ​സ്താം​കോ​ട്ട: സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​യി​ക്കു​ന്നം പാ​യി​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ഭ​ര​ത​ൻ (87) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15 ന് ​രാ​വി​ലെ ഏ​ഴി​ന് ഭ​ര​ണി​ക്കാ​വ് ഭൂ​പ​ണ​യ ബാ​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​നോ​ടൊ​പ്പം ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​വു​ക​യാ​യി​ന്ന ഭ​ര​ത​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഭ​ര​ത​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ബ​ന്ധു​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ര​മാ​ദേ​വി, രേ​ണു​കാ​ദേ​വി, ഗി​രി​ജ, ഷീ​ല, സു​രേ​ഷ്, പ​രേ​ത​നാ​യ ര​മേ​ശ്. മ​രു​മ​ക്ക​ൾ: ഗീ​താ ര​മേ​ശ്, സു​കു​മാ​ര​ൻ, മു​ര​ളീ​ധ​ര​ൻ, രം​ഗ​ൻ, രാ​ഖി, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ.