കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കാ​യി ചെ​ക്ക് ഡാം ​ഒ​രു​ങ്ങു​ന്നു
Sunday, May 19, 2019 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : പു​ഞ്ച​പ്പാ​ട​ത്തെ ​കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കാ​യി ചെ​ക്ക് ഡാം ​ഒ​രു​ങ്ങു​ന്നു. തൊ​ടി​യൂ​ർ, ത​ഴ​വ ഉ​ൾ​പ്പെ​ട്ട പു​ഞ്ച​പ്പാ​ട​ത്തെ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കാ​യാ​ണ് ചെ​ക്ക് ഡാം നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ വേ​ന​ൽ​ക്കാ​ല​ത്തും സ​മൃ​ദ്ധ​മാ​യി ജ​ലം എ​ത്തി​ച്ചാ​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കാം. പ​ള്ളി​ക്ക​ലാ​റി​ലാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പു​തി​യ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ള്ളി​ക്ക​ലാ​റ്റി​ൽ തൊ​ടി​യൂ​ർ പാ​ല​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ചെ​ക്ക് ഡാം ​യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വേ​ന​ൽ​ക്കാ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കൃ​ഷി​ക്കാ​യി സ​മൃ​ദ്ധ​മാ​യി ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് വ​ഴി 2017-18 ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചെ​ക്ക്ഡാം നി​ർ​മി​ക്കു​ന്ന​ത്. ഡാ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സം​ഭ​രി​ച്ചു വെ​ക്കു​ന്ന ജ​ല​സ​മൃ​ദ്ധി ഡാ​മിന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള പ​മ്പ് ഹൗ​സ് വ​ഴി പ​മ്പ് ചെ​യ്ത് ആ​ര്യ​ൻ​പാ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭാ​വി​യി​ൽ ഈ ​ഡാം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​

ഇ​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് ഇ​വി​ടു​ത്തെ ജ​ല​ത്തി​ലെ ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. ​നി​ല​വി​ൽ പ​ള്ളി​ക്ക​ലാ​റ്റി​ൽ നി​ന്നും ജ​ലം പ​മ്പ് ചെ​യ്തു കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജ​ല​ത്തിന്‍റെ നീ​രൊ​ഴു​ക്ക് കു​റ​യു​ക​യും പ​മ്പി​ംഗ് ന​ട​ക്കാ​തെ വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പു​തി​യ ഡാം ​യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വേ​ന​ൽ​ക്കാ​ല​ത്തും പ​മ്പിംഗ് ന​ട​ത്തി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യും. ദീ​ർ​ഘ​കാ​ലം കൃ​ഷി​യി​ല്ലാ​തെ കി​ട​ന്ന തൊ​ടി​യൂ​ർ ആ​ര്യ​ൻ​പാ​ട​ത്ത് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ കൃ​ഷി സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം കൃ​ഷി​വ​കു​പ്പി​ന്‍റെ യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​ൻ പാ​ട​ത്ത് 20 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ലം അ​ധി​ക​മാ​യി കൃ​ഷി ചെ​യ്തു.

നെ​ൽ​കൃ​ഷി​ക്കും മ​റ്റ് ഇ​ട​വി​ള കൃ​ഷി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ത്തി​ൻ​റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ള്ളി​ക്ക​ലാ​റി​ലെ ചെ​ക്ക്ഡാം നി​ർ​മാ​ണ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ഡാ​മി​ന്‍റെ നി​ർ​മാ​ണം യു​ദ്ധ​കാ​ലാടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും 50 ​ശ​ത​മാ​ന​ത്തി​ല​ധി​കം ജോ​ലി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​താ​യും പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ സി ​ജ്യോ​തി പ​റ​ഞ്ഞു.

മൂ​ന്ന് ഷ​ട്ട​റു​ക​ളു​മാ​ണ് ഡാ​മി​നു​ണ്ടാ​വു​ക. പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ബ​ണ്ട് റോ​ഡി​നോ​ട് ചേ​ർ​ന്ന് ഒ​രു ഷ​ട്ട​റും കി​ഴ​ക്കു​ഭാ​ഗ​ത്ത് ര​ണ്ടു ഷ​ട്ട​റു​ക​ളു​മാ​ണു​ണ്ടാ​വു​ക.​ വേ​ന​ൽ​ക്കാ​ല​ത്ത് ഷ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കും. ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന തൊ​ടി​യൂ​ർ, ത​ഴ​വ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി​യും ബ​ണ്ട് ത​ക​ർ​ന്നും മ​റ്റും കൃ​ഷി നി​ല​ച്ചി​രു​ന്ന നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ ചീ​പ്പു​ക​ൾ ഉ​ൾ​പ്പ​ടെ സ്ഥാ​പി​ച്ചും ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തി​യും കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ ​പ​റ​ഞ്ഞു.

തൊ​ടി​യൂ​ർ വ​ട്ട​ക്കാ​യ​ലി​ലും, കു​ല​ശേ​ഖ​ര​പു​ര​ത്തെ മാ​രൂ​ർ​താ​ഴം​പാ​ടം ഉ​ൾ​പ്പ​ടെ​യു​ള്ള​യി​ട​ങ്ങ​ളി​ലും ഇ​ങ്ങ​നെ കൃ​ഷി പു​ന​സൃ​ഷ്ടി​ക്കാ​നാ​യി. ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ അ​ഞ്ചോ​ളം ഷ​ട്ട​റു​ക​ൾ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​തി​ന​കം ത​ന്നെ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.