കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ണ്ട​ല്‍​ക്കാ​ട് ന​ട്ട് തീ​ര​ദേ​ശ പോ​ലീ​സ്
Sunday, May 19, 2019 11:25 PM IST
ച​വ​റ: മ​ത്സ്യ​സ​മ്പ​ത്ത് പ​രി​പോ​ഷി​പ്പി​ക്കാ​നും കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി നീ​ണ്ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് കാ​യ​ല്‍ തീ​ര​ത്ത് മ​ഞ്ഞ ക​ണ്ട​ല്‍ ന​ട്ടു. ശു​ചീ​ക​ര​ണ തീ​രം സു​ര​ക്ഷി​ത തീ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ണ്ട​ല്‍​ച്ചെ​ടി വ​ച്ച് പി​ടി​പ്പി​ച്ച​ത്. തീ​ര​ദേ​ശ പോ​ലീ​സി​ലേ​ക്ക് പു​തി​യ​താ​യി നി​യ​മി​ക്ക​പ്പെ​ട്ട് അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്ക് ക​ണ്ട​ല്‍​ക്കാ​യ​ല്‍ തീ​ര​സം​ര​ക്ഷ​ണ​മാ​ണ് ആ​ദ്യ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ചെ​യ്യേ​ണ്ട​തെ​ന്ന പാ​ഠം കൂ​ടി ഇ​വ​ര്‍​ക്ക് ന​ല്‍​കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

ക​ണ്ട​ല്‍​ച്ചെ​ടി​ക​ളു​ടെ അ​ഭാ​വം കാ​യ​ല്‍ ഇ​ല്ലാ​താ​കു​ന്നു എ​ന്ന തി​രി​ച്ച​റി​വി​ല്‍ ആ​ണ് മ​ഞ്ഞ ക​ണ്ട​ല്‍​ച്ചെ​ടി വെ​ച്ച് പി​ടി​പ്പി​ച്ച​ത്. ഇ​ട​പ്പ​ള​ളി​ക്കോ​ട്ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​യ് സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ , തീ​ര​ദേ​ശ പോ​ലീ​സ് എ​ന്ന​വ​രു​ള്‍​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​ര്‍ നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് കി​ഴ​ക്ക് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം അ​യ്യാ​യി​രം ക​ണ്ട​ല്‍​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി മു​ഹ​മ്മ​ദ് ആ​രീ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഹെ​ന്‍​ട്രി ഫെ​ര്‍​ണാ​ണ്ട​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഡി.​കെ പൃ​ഥ്വി രാ​ജ്, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ വി. ​കെ. മ​ധു​സൂ​ദ​ന​ന്‍, എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​അ​നി​ല്‍​കു​മാ​ര്‍ ,ക​ക്കാ​വാ​ര​ല്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി മ​ത്യാ​സ് അ​ഗ​സ്റ്റി​ന്‍, ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ മ​ത്യാ​സ്, തീ​ര​ദേ​ശ എ​സ്ഐ മ​നോ​ജ്.​എം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹാ​യ് പ്ര​വ​ർ​ത്ത​ക​ർ, തീ​ര​ദേ​ശ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി.​ശ്രീ​കു​മാ​ര്‍, എം. ​സി പ്ര​ശാ​ന്ത​ന്‍, എ​സ്. അ​ശോ​ക​ന്‍, സെ​ബാ​സ്റ്റ്യ​ന്‍, ഭു​വ​ന​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തീ​ര​ദേ​ശ പോ​ലീ​സ് പ​രി​ശീ​ല​ക​ര്‍ കാ​യ​ല്‍​ത്തീ​ര​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​ര​ണ ശാ​ല​യി​ലും എ​ത്തി​ച്ചു.