ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​. വാർഷികയോഗം
Sunday, May 19, 2019 11:25 PM IST
കൊ​ല്ലം: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക യോ​ഗം കേ​ര​ള റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​വി.​എ​ൻ. റെ​ഡ്‌​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, ട്ര​ഷ​റ​ർ എ​സ്. ബി​ജു, ഡോ.​കെ. രാ​മ​ഭ​ദ്ര​ൻ, ജോ.​സെ​ക്ര​ട്ട​റി അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ, വി​ഷ്ണു വി​ശ്വ​നാ​ഥ്, പോ​ൾ ആന്‍റണി, പി. ​അ​ശോ​ക​ൻ, അ​ൻ​വ​ർ സാ​ദി​ഖ്, അ​ഹ​മ്മ​ദ് അ​ഷ്‌​ക്ക​ർ, ടി.​എ​സ് . ആ​ദ​ർ​ശ്, ഡി. ​സ​ജി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
റോ​ള​ർ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ത്തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ബാ​ങ്ക്ട്രാ​ക് സ്കേ​റ്റിം​ഗ് റി​ങ്ക് ജി​ല്ല​യി​ൽ നി​ർ​മ്മി​ക്കാ​ൻ സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​ത്ത് സ്കേ​റ്റിം​ഗ് റി​ങ്ക് ഇ​ല്ലാ​ത്ത​തു കാ​ര​ണം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ പി​ന്നാ​ക്കം പോ​കു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.
ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​കൃ​ഷ്ണ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ് ), എ​ൻ. ശ​ങ്ക​ര നാ​രാ​യ​ണ​പി​ള്ള (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), എ. ​പോ​ൾ, വി​ഷ്ണു വി​ശ്വ​നാ​ഥ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ (സെ​ക്ര​ട്ട​റി), പി. ​അ​ശോ​ക​ൻ, ആ​ർ.​അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എ​സ്. ബി​ജു (ട്ര​ഷ​റ​ർ, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി) എ​ന്നി​വ​രെ വാ​ർ​ഷി​ക യോ​ഗം തെര​ഞ്ഞെ​ടു​ത്തു.