സ്നേ​ഹ​സം​ഗ​മം സംഘടിപ്പിച്ചു
Sunday, May 19, 2019 11:25 PM IST
വി​ള​ക്കു​ടി: അ​ഗ​തി​ക​ൾ​ക്ക് ക​രു​ത​ലൊ​രു​ക്കി സ​ഹാ​യ ഹ​സ്ത​വു​മാ​യി ക​രി​ക്കം വൈ​എം​സി​എ വി​ള​ക്കു​ടി സ്നേ​ഹ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മം ഉ​റ്റ​വ​രാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രോ​ടും മാ​റാ​രോ​ഗ​ങ്ങ​ളാ​ൽ നീ​റി പു​ക​യു​ന്ന സ​മ​സൃ​ഷ്ട​ങ്ങ​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി.
വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി സ്നേഹസംഗമം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ ഈ​ശ്വ​ര സ​മ​ർ​പ്പ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ്ര​സി​ഡന്‍റ് പി.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ആ​ർ​ഐ ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം,പു​ന​ലൂ​ർ സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി, ദ​ക്ഷി​ണ​മേ​ഖ​ല കോ​ഡി​നേ​റ്റ​ർ സി.​പി.​ശാ​മു​വേ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പി.​വൈ.​തോ​മ​സ്, പി ​എം​ജി.​കു​രാ​ക്കാ​ര​ൻ, വി.​വ​ർ​ഗ്ഗീ​സ്, കെ.​ഇ​ടി​ക്കു​ള,എം.​തോ​മ​സ്, ജോ​ർ​ജ് മ​ത്താ​യി, എ​ൽ.​ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്നേ​ഹ​തീ​ര​ത്തെ സ​ഹോ​ദ​രി​മാ​ർ​ക്കാ​യി വൈ​എം​സി​എ ശേ​ഖ​രി​ച്ച പു​തു​വ​സ്ത്ര​ങ്ങ​ളും ചാ​രി​റ്റി ഫ​ണ്ടും ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ റോ​സി​ലി​ൻ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.